ത​ല​സ്ഥാ​ന​ത്ത് എ​സ്ബി​ഐ  ബാങ്കിൽ വ​ൻ തീപി​ടിത്തം;  കം​പ്യൂ​ട്ട​റു​ക​ളും പ്രി​ന്‍റ​റു​ക​ളും  ഫ​ർ​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചു

തി​രു​വ​നന്തപു​രം: ത​ല​സ്ഥാ​ന​ത്ത് എ​സ്ബി​ഐ ബ്രാ​ഞ്ചി​ൽ വ​ൻ തീ ​പി​ടി​ത്തം. ക​ന​ത്ത നാ​ശ​ന​ഷ്ടം. പ​ന​വി​ള ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്ബി​ഐ​യു​ടെ സെ​ൻ​ട്ര​ലൈ​സ്ഡ് ക്ലി​യ​റിം​ഗ് പ്രൊ​സ​സ്സിം​ഗ് ബ്രാ​ഞ്ചി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടെ​യാ​യി​രു​ന്നു തീ ​പി​ടി​ത്തം.

രാ​വി​ലെ ബാ​ങ്ക് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് തീ ​പി​ടി​ത്തം ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ൽ​ചൂ​ള ഫ​യ​ർ​ഫോ​ഴ്സി​ൽ നി​ന്നും നാ​ല് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ സ​മ​യ​മെ​ടു​ത്താ​ണ് തീ ​അ​ണ​ച്ച​ത്. തീ ​പി​ടി​ത്ത​ത്തി​ൽ 15-ൽ​പ​രം കം​പ്യൂ​ട്ട​റു​ക​ളും പ്രി​ന്‍റ​റു​ക​ളും എ​സി​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളും ക​ത്തി ന​ശി​ച്ചു.

ചെ​ങ്ക​ൽ​ചൂ​ള ഫ​യ​ർ​ഫോ​ഴ്സി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ ​പി​ടി​ത്ത കാ​ര​ണ​മെ​ന്നാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​സി​യി​ൽ നി​ന്നാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ബാ​ങ്കി​ന​ക​ത്ത് എ​ലി ശ​ല്യ​വു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നോ​ട് വ്യ​ക്ത​മാ​ക്കി.

Related posts