ഉ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ത്തു  എ​സ്ഐ​ക്കും സി​ഐ​ക്കും പ​രി​ക്ക്; ക​ണ്ടാ​ല​റി​യാ​വു​ന്ന 15പേ​ർക്കെതിരേ കേസെടുത്തു

കൊ​ല്ലം : ഉ​ത്സ​വ ഘോ​ഷ​യാ​ത്ര​ക്കി​ട​യി​ൽ ന​ട​ന്ന അ​ടി​പി​ടി ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ജീ​പ്പി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തു.സംഭവത്തിൽ എസ്ഐയ്ക്കും സിഐയ്ക്കും പരിക്കേറ്റു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ മാ​ട​ൻ​ന​ട​യി​ലാ​ണ് സം​ഭ​വം.

ഭ​ര​ണി​ക്കാ​വ് ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ൾ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​ത്. അ​ടി​പി​ടി ത​ട​യു​ന്ന​തി​നി​ട​യി​ൽ ഇ​ര​വി​പു​രം എ​സ്ഐ, സി​ഐ എ​ന്നി​വ​രെ സം​ഘം ആ​ക്ര​മി​ക്കു​ക​യും ജീ​പ്പ് ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന 15പേ​രെ പ്ര​തി​ക​ളാ​ക്കി ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ർ ചി​കി​ത്സ​തേ​ടി.

Related posts