സ്കൂൾ അധികൃതരുടെ യാത്രാ വിലക്കും സ്വന്തം പിതാവിന്‍റെ കടുത്ത ശിക്ഷയും 10 വയസുകാരിയെ മാറ്റിയെടുക്കുമോ‍?

സ്കൂൾ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ സഹപാഠികളെ കളിയാക്കിയ കുറ്റത്തിന്, മൂന്നു ദിവസം ബസിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയ സ്കൂൾ അധികൃതരും. പത്തു വയസുകാരി മകളെ അച്ചടക്കം പഠിപ്പിക്കുന്നതിന്, കൊടുംതണുപ്പുള്ള കാലാവസ്ഥയിൽ വീട്ടിൽ നിന്നും അഞ്ചു മൈൽ ദൂരം നടത്തി സ്കൂളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കളുടേയും നടപടിയെ സോഷ്യൽ മിഡിയയിൽ പ്രസിദ്ധീകരിച്ച വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി മാതാപിതാക്കൾ രംഗത്തെത്തി.

മറ്റുള്ളവരെ കളിയാക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണു പിതാവായ മാറ്റ് കോക്സിന്‍റെ അഭിപ്രായം. സ്കൂൾ ബസിൽ യാത്ര വിലക്കിയ മകളെ ദിവസവും സ്കൂളിൽ കൊണ്ടു പോകേണ്ട ഉത്തരവാദിത്വം പിതാവിനാണെന്നാണ് മകളുടെ വാദം. മൈനസ് 36 ഡിഗ്രി താപനിലയിൽ സ്കൂളിലേക്ക് നടന്നു പോകുന്ന മകളെ കാറിൽ പിന്തുടരുന്ന പിതാവിന്‍റെ വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം കുട്ടി പറയുന്നത് മറ്റു കുട്ടികൾ തന്നെ പല തവണ കളിയാക്കിയിട്ടുണ്ടെന്നാണ്. കുട്ടികൾ എന്തു ചെയ്താലും, അതു അവരുടെ അവകാശമാണെന്ന വാദം തെറ്റാണെന്ന് ചൂണ്ടികാണിക്കുന്നതിനാണ്, വീഡിയോ പുറത്തു വിട്ടതെന്നു പിതാവ് പറയുന്നു. 15 മില്യൺ പേരാണ് ഇതുവരെ വീഡിയോ കണ്ടത്.

പി.പി. ചെറിയാൻ

Related posts