പാഠപുസ്തക വിതരണ തിരക്കിൽ കുടുംബശ്രീ; ഒരു ദിവസം ഒരു ലക്ഷം പാഠപുസ്തകങ്ങൾ വിതരണം ചെയ്യും

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​രം​തി​രി​ക്കു​ന്ന ജോ​ലി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രു​ങ്ങി കു​ടും​ബ​ശ്രീ. ജി​ല്ല​യി​ൽ ഒ​രു ദി​വ​സം ഒ​രു​ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​രം​തി​രി​ച്ച് സ്കൂ​ൾ സൊ​സൈ​റ്റി​ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള ക​ഠി​നാ​ധ്വാ​ന​ത്തി​ലാ​ണ് കു​ടും​ബ​ശ്രീ.

ഒ​ന്നാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ പ​ഠ​ന ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 30ന​കം ഒ​രു​ല​ക്ഷം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ത​യ്യാ​റാ​വു​ക​യാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ.

തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​ഠ​പു​സ്ത​ക ഹ​ബ്ബു​ക​ളാ​യ ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, വെ​ളി​യ​ന്നൂ​ർ ബു​ക്ക് ഡി​പ്പോ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചി​രി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ സൊ​സൈ​റ്റി​ക​ൾ​ക്ക് ത​രം തി​രി​ച്ചു ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​ത്.

പു​തു​ത​ല​മു​റ​യെ അ​റി​വി​ന്‍റെ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ അ​ധ്വാ​ന​വും കൂ​ട്ടി​ച്ചേ​ർ​ത്ത് 14 കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ഈ ​ജോ​ലി​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ഈ ​മാ​സം ഒ​ന്നു​മു​ത​ൽ പു​തി​യ പു​സ്ത​ക​ങ്ങ​ളു​ടെ ത​രം​തി​രി​ക്ക​ൽ തു​ട​ങ്ങി. നാ​ലാം തി​യ​തി മു​ത​ലാ​ണ് സൊ​സൈ​റ്റി​യി​ലേ​ക്ക് പു​സ്ത​കം എ​ത്തി​ച്ചു തു​ട​ങ്ങി​യ​ത്. പ​ത്ത് പേ​രാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ലോ​ക്ഡൗ​ണ്‍, ബ​സി​ന്‍റെ കു​റ​വ് എ​ന്നീ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ നി​ന്ന് ഇ​തു​വ​രെ മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സ്കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു.

ഇ​പ്പോ​ൾ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ട് തൃ​ശൂ​ർ എ​ൻ​ജി​നീ​റി​ങ് കോ​ള​ജി​ലേ​ക്കും ഹ​ബ്ബ് മാ​റ്റി. ഞാ​യ​റാ​ഴ്ച​ക​ളി​ലും ഓ​വ​ർ​ടൈം ചെ​യ്ത് പ​ര​മാ​വ​ധി ജൂ​ണ്‍ 30 നു​ള്ളി​ൽ ത​ന്നെ ബു​ക്കു​ക​ൾ സ്കൂ​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ.

നി​ല​വി​ൽ പു​സ്ത​കം ത​രം തി​രി​ക്കു​ന്ന ഹ​ബ്ബു​ക​ളി​ൽ ബ​ണ്ടി​ൽ മെ​ഷീ​ൻ സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും, വെ​ളി​ച്ച​മി​ല്ലാ​ത്ത​തും, നെ​റ്റ് വ​ർ​ക് സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലും ചു​രു​ങ്ങി​യ സ​മ​യ​ത്തി​ൽ പു​സ്ത​കം എ​ത്തി​ച്ചു.

ഏ​ഴു സ്കൂ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സൊ​സൈ​റ്റി​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​ങ്ങ​ളാ​ണ് ത​രം തി​രി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കൂ​ട്ടാ​യ്മ​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഒ​രി​ക്ക​ൽ കൂ​ടെ തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബ​ശ്രീ.

Related posts

Leave a Comment