മധ്യപ്രദേശിൽ പോ​ലീ​സാ​കാ​നെ​ത്തി​യ ദ​ളി​ത് യുവാക്കളുടെ നെഞ്ചി​ൽ ജാ​തി എ​ഴു​തി പോ​ലീ​സ്; സംഭവത്തിൽ പോലീസിന്‍റെ വിശദീകരണം ഇങ്ങനെ…

മാ​ൽ​വ: മ​ധ്യ​പ്ര​ദേ​ശി​ൽ‌ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ ദ​ളി​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ ജാ​തി എ​ഴു​തി ജി​ല്ലാ പോ​ലീ​സ് അ​ധി​കാ​രി​ക​ൾ. മാ​ൽ​വ​യി​ലെ ധാ​റി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച ധാ​റി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​രു​നൂ​റോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കു എ​ത്തി​യ​ത്. ഉ​യ​രം, തൂ​ക്കം തു​ട​ങ്ങി​യ​വ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. പരിശോധന പുരോഗമിക്കുന്നതിനിടെ പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ‌ പോലീസ് ജാതി രേഖപ്പെടുത്തി. എസ്‌സി, എസ്ടി എന്നാണ് രേഖപ്പെടുത്തിയത്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നെ​ഞ്ചി​ൽ‌ ജാ​തി എ​ഴു​തി​യ​താ​യി ധാ​ർ എ​സ്പി വീ​രേ​ന്ദ്ര സിം​ഗ് സ്ഥി​രീ​ക​രി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ത​മ്മി​ൽ മാ​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു 168 സെ​ന്‍റി​മീ​റ്റ​ർ പൊ​ക്ക​മാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​നു 165 സെ​ന്‍റീ​മീ​റ്റ​റാ​ണ് യോ​ഗ്യ​താ മാ​ർ​ക്ക്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ മാ​റി​പ്പോ​കാ​തി​രി​ക്കാ​നാ​ണ് ‌ജാ​തി എ​ഴു​തി​യ​തെ​ന്നും വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

Related posts