സ്കൂ​ൾ സ​മ​യമാ​റ്റം അനുവദിക്കില്ല; വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തിയെ​എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ.

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: സ്കൂ​ളു​ക​ളി​ൽ നടപ്പാക്കാൻ ഉദേശിച്ച ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി യൂ​ണി​ഫോമിനെ എതിർത്തപോലെ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യെയും എതിർക്കാൻ മു​സ് ലിം സം​ഘ​ട​ന​ക​ൾ.

​ഇട​തു സ​ർ​ക്കാ​ർ നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ച പ​ല വി​ഷ​യ​ങ്ങ​ളും പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യിൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ ഏ​തുവി​ധേ​ന​യും എ​തി​ർ​ക്കു​മെ​ന്നും ഇ​കെ വി​ഭാ​ഗം പ​റ​യു​ന്നു.

ആ​ധു​നി​ക പ​ഠ​നരീ​തി എ​ന്ന നി​ല​യി​ൽ സ​ർ​ക്കാ​ർ മ​ത​ത്തെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​തെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും സ​മ​സ്ത മു​ശാ​വ​റ അം​ഗം ഉ​മ​ർ ഫൈ​സി മു​ക്കം വ്യ​ക്ത​മാ​ക്കി. സ്കൂ​ൾ സ​മ​യമാ​റ്റം ഒ​രുത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

കേ​ര​ള​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഓ​രോ മ​ത​ങ്ങ​ളും അ​വ​രു​ടെ മ​ത​പ​ഠ​നം ന​ട​ത്തു​ന്ന​ത്. അ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​വി​ലെ സ്കൂ​ൾ തു​ട​ങ്ങു​ന്ന​തി​ന് മു​ന്പാ​ണ്.

ഇ​ത്ത​രം മ​ത​പ​ഠ​ന സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​മ​സ്ത വ്യ​ക്ത​മാ​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കമ്യൂ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ൾ ഒ​ളി​ച്ചു ക​ട​ത്ത​ലാ​ണ് പ​ദ്ധ​തി​യു​ടെ മ​റ്റൊ​രു ല​ക്ഷ്യ​മെ​ന്നും സ​മ​സ്ത കരുതുന്നു. മ​തസം​ഘ​ട​ന എ​ന്ന രീ​തി​യി​ൽ സ​മ​സ്ത ഇ​തെ​ല്ലാം എ​തി​ർ​ക്കു​മെ​ന്ന് ഒ​രു സം​ശ​യ​വും വേ​ണ്ടെ​ന്നും ഉ​മ​ർ ഫൈ​സി ‘രാ​ഷ്ട്ര​ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു.

ജ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി യൂ​ണി​ഫോം കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച​ത് മ​തസം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. സ​മാ​ന​മാ​യ സ്ഥി​തിവി​ശേ​ഷ​മാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യും നേ​രി​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​ന് വേ​ണ്ടി സ്കൂ​ൾ ത​ല​ത്തി​ൽ പി​ടി​എ അ​ട​ക്ക​മു​ള്ള യോ​ഗ​ങ്ങ​ൾ വി​ളി​ച്ച് ചേ​ർ​ത്ത് ച​ർ​ച്ച ചെ​യ്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ മു​തി​രു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ പ​ല സ്കൂ​ളു​ക​ളി​ലും ര​ക്ഷി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് പ​ദ്ധ​തി​യു​ടെ ഗു​ണം അ​ക്ക​മി​ട്ടു നി​ര​ത്തു​ന്ന ത​ര​ത്തി​ൽ ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു.

Related posts

Leave a Comment