കാണാതായത് തിങ്കളാഴ്ച! ക​​​ഫേ കോ​​​ഫി​​​ ഡേ​​​ സ്ഥാ​​​പ​​​ക ചെ​​​യ​​​ര്‍​മാ​​​ന്‍റെ മൃതദേഹം കണ്ടെത്തി; 1500 കോഫി ഷോപ്പ്; സം​​​രം​​​ഭ​​​ക​​​നെ​​​ന്ന​​​നി​​​ല​​​യി​​​ൽ പരാജയം

മം​​​ഗ​​​ളൂ​​​രു: േ​നേത്രാ​വ​തി പാ​ല​ത്തി​ൽ നി​ന്നു കാണാതായ ക​​​ഫേ കോ​​​ഫി​​​ഡേ​​​യു​​​ടെ സ്ഥാ​​​പ​​​ക ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റുമായ വി.​​​ജി. സി​​​ദ്ധാ​​​ര്‍​ഥ(59)യുടെ മൃതദേഹം കണ്ടെത്തി. ​​​ഇ​ന്നു രാ​വി​ലെ 6.30ന് ​ക​ട​ലി​നോ​ട് ചേ​ർ​ന്ന് ഹോ​യ്ജ് ബ​സാ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സി​ദ്ധാ​ർ​ഥി​നെ കാ​ണാ​താ​യ നേ​ത്രാ​വ​തി പാ​ല​ത്തി​ൽ നി​ന്നും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഹോ​യ്ജ് ബ​സാ​ർ.

പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്്മോ​ർ​ട്ട​ത്തി​നാ​യി അ​യ​യ്ച്ച​താ​യി മം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ്ണ​ർ സ​ന്ദീ​പ് പാ​ട്ടീ​ൽ അ​റി​യി​ച്ചു. 34 മ​ണി​ക്കൂ​ർ നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം നേ​​​ത്രാ​​​വ​​​തി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം കാ​​​ര്‍ നി​​​ര്‍​ത്തി മൊ​​​ബൈ​​​ലി​​​ല്‍ സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടു മു​​​ന്നോ​​​ട്ടു​​​നീ​​​ങ്ങി​​​യ സി​​​ദ്ധാ​​​ര്‍​ഥ പു​​​ഴ​​​യി​​​ലേ​​​ക്കു ചാ​​​ടു​​​ന്ന​​​തു ക​​​ണ്ട​​​താ​​​യു​​​ള്ള സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാണ് പോ​​​ലീ​​​സ് കോ​​​സ്റ്റ് ഗാ​​​ര്‍​ഡി​​​ന്‍റെ​​​യും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ​​​സേ​​​ന​​​യു​​​ടെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തിയത്. സി​​​ദ്ധാ​​​ര്‍​ഥ​​​യു​​​ടേ​​​തെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ഒ​​​രു ക​​​ത്ത് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

1500 കോഫി ഷോപ്പ്

ചി​​​ക്മ​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി​​​യാ​​​യ സി​​​ദ്ധാ​​​ര്‍​ഥ, ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യും ഇ​​​പ്പോ​​​ള്‍ ബി​​​ജെ​​​പി നേ​​​താ​​​വു​​​മാ​​​യ എ​​​സ്.​​​എം. കൃ​​​ഷ്ണ​​​യു​​​ടെ മ​​​ക​​​ള്‍ മാ​​​ള​​​വി​​​ക​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വാ​​​ണ്. രാ​​​ജ്യ​​​ത്താ​​​ക​​​മാ​​​ന​​​മാ​​​യി 1500ല​​​ധി​​​കം കോ​​​ഫി ഷോ​​​പ്പു​​​ക​​​ളാ​​​ണ് ഈ ​​​ശൃം​​​ഖ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള​​​ത്.

ചി​​​ക്മ​​​ഗ​​​ളൂ​​​രു​​​വി​​​ൽ സി​​​ദ്ധാ​​​ര്‍​ഥ​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള കാ​​​പ്പി​​​ത്തോ​​​ട്ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് പ്ര​​​തി​​​വ​​​ര്‍​ഷം 28,000 ട​​​ണ്ണി​​​ല​​​ധി​​​കം കാ​​​പ്പി​​​യാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന അ​​​മാ​​​ല്‍​ഗ​​​മേ​​​റ്റ​​​ഡ് ബീ​​​ന്‍ ക​​​മ്പ​​​നി (എ​​​ബി​​​സി)​​​യു​​​ടെ വാ​​​ര്‍​ഷി​​​ക വി​​​റ്റു​​​വ​​​ര​​​വ് 2500 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ഗ്രീ​​​ന്‍ കോ​​​ഫി​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ ഇ​​​ന്ത്യ​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു നി​​​ല്‍​ക്കു​​​ന്ന ക​​​മ്പ​​​നി​​​യാ​​​ണി​​​ത്.

“സം​​​രം​​​ഭ​​​ക​​​നെ​​​ന്ന​​​നി​​​ല​​​യി​​​ൽ പരാജയം’

ത​​​ന്‍റെ ബി​​​സി​​​ന​​​സ് ഉ​​​ദ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ 50,000 -ത്തോ​​​ളം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് സി​​​ദ്ധാ​​​ര്‍​ഥ​​​യു​​​ടേ​​​തെ​​​ന്ന രീ​​​തി​​​യി​​​ല്‍ പ്ര​​​ച​​​രി​​​ക്കു​​​ന്ന ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. എ​​​ന്നാ​​​ല്‍, എ​​​ല്ലാ​​​വി​​​ധ ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടും ഒ​​​രു യ​​​ഥാ​​​ര്‍​ഥ ബി​​​സി​​​ന​​​സ് മോ​​​ഡ​​​ലാ​​​കാ​​​ന്‍ ത​​​നി​​​ക്കു ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്.

സം​​​രം​​​ഭ​​​ക​​​നെ​​​ന്ന​​​നി​​​ല​​​യി​​​ല്‍ താ​​​ന്‍ ഒ​​​രു പ​​​രാ​​​ജ​​​യ​​​മാ​​​യി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം ആ​​​രെ​​​യും ച​​​തി​​​ക്കാ​​​നോ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​നോ താ​​​ന്‍ ഇ​​​തു​​​വ​​​രെ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ക​​​മ്പ​​​നി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ഡ​​​യ​​​റ​​​ക‌്‌​​​ട​​​ര്‍ ബോ​​​ര്‍​ഡ് അം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള​​​താ​​​ണ് ക​​​ത്ത്. അ​​​ടു​​​ത്തി​​​ടെ ക​​​മ്പ​​​നി കൊ​​​ക്ക​​​കോ​​​ള ഗ്രൂ​​​പ്പി​​​ന് കൈ​​​മാ​​​റാ​​​നു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​താ​​​യി വാ​​​ര്‍​ത്ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

കാണാതായത് തിങ്കളാഴ്ച

ബി​​​സി​​​ന​​​സ് ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് സി​​​ദ്ധാ​​​ര്‍​ഥ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ​​​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ആ​​​റ​​​ര​​​യോ​​​ടെ നേ​​​ത്രാ​​​വ​​​തി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം കാ​​​ര്‍ നി​​​ര്‍​ത്തി മൊ​​​ബൈ​​​ലി​​​ല്‍ സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ടു ന​​​ട​​​ന്നു​​​പോ​​​യ അ​​​ദ്ദേ​​​ഹം ഒ​​​രു മ​​​ണി​​​ക്കൂ​​​റാ​​​യി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​ത്തു​​ട​​​ര്‍​ന്നു ഡ്രൈ​​​വ​​​ര്‍ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ വി​​​ളി​​​ച്ച് വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. ഏ​​​ഴോ​​​ട​​​ടു​​​ത്ത് പാ​​​ല​​​ത്തി​​​ല്‍​നി​​​ന്ന് ഒ​​​രാ​​​ള്‍ പു​​​ഴ​​​യി​​​ല്‍ ചാ​​​ടു​​​ന്ന​​​തു ക​​​ണ്ട​​​താ​​​യാ​​​ണ് സ​​​മീ​​​പ​​​വാ​​​സി​​​ക​​​ളാ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഓ​​​ടി​​​യെ​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​മ്പ് മു​​​ങ്ങി​​​ത്താ​​​ഴ്ന്നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു.

Related posts