വണ്ടാനം മെഡിക്കൽ കോളജിലെ സെ​ക്യൂ​രി​റ്റി റൂമിൽ ജീവനക്കാരില്ല;  കെട്ടിടം സാ​മൂ​ഹ്യ​വി​രു​ദ്ധരുടെ കേന്ദ്രമാകുന്നു വെന്ന് പരാതി

ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ക​മാ​ന​ത്തോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി റൂം ​സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്ര​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം.ക​വാ​ട​ത്തി​ന് തെ​ക്കു​വ​ശ​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി റൂ​മാ​ണ് ജീ​വ​ന​ക്കാ​രെ​ത്താ​ത്ത​തു​മൂ​ലം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ കേ​ന്ദ്ര​മാ​കു​ന്ന​ത്. ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​തെ​ങ്കി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ ഇ​വി​ടേ​ക്കെ​ത്താ​റി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ടൈ​ൽ വി​രി​ക്ക​ൽ അ​ട​ക്കം ന​ട​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യെ​ങ്കി​ലും സ്ഥി​ര​മാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. പ​രാ​തി​ക​ളു​യ​രു​ന്പോ​ൾ കു​റ​ച്ചു​ദി​വ​സ​ത്തേ​ക്ക് ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കു​മെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രെ പി​ൻ​വ​ലി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​തോ​ടെ കെ​ട്ടി​ട​വും സ​മീ​പപ്ര​ദേ​ശ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ചി​ല​ർ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ- മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​ന്ന വ്യാ​ജേ​ന വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഇ​ത്ത​രം വ​സ്തു​ക്ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​താ​യാ​ണ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

അ​ടി​യ​ന്തി​ര​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വാ​ട​ത്തി​ലെ സെ​ക്യൂ​രി​റ്റി റൂ​മി​ലേ​ക്ക് സ്ഥി​ര​മാ​യി ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കാ​നു​മു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts