പെയിന്‍റ് പണിക്കെത്തിയതാ സാറേ.! പെ​​ണ്‍​കു​​ട്ടി​​യെ ശ​​ല്യം ചെ​​യ്ത യു​​വാ​​ക്ക​​ളെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ചു

ക​​റു​​ക​​ച്ചാ​​ൽ: ബൈ​​ക്കി​​ലെ​​ത്തി പെ​​ണ്‍​കു​​ട്ടി​​യെ ശ​​ല്യം ചെ​​യ്ത യു​​വാ​​ക്ക​​ളെ നാ​​ട്ടു​​കാ​​ർ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ചു. ഇ​​ട​​യ​​പ്പാ​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​ബി​​ൻ (25), ലി​​വിം​​ഗ്സ​​ണ്‍(25) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം 8.30ന് ​​നെ​​ടും​​കു​​ന്നം മു​​തി​​ര​​മ​​ല ഭാ​​ഗ​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം.

മേ​​ഖ​​ല​​യി​​ൽ പെ​​യി​​ന്‍റിം​​ഗ് ജോ​​ലി​​ക്കാ​​യി എ​​ത്തി​​യി​​രു​​ന്ന യു​​വാ​​ക്ക​​ൾ ര​​ണ്ടാ​​ഴ്ച​​ക്കാ​​ല​​മാ​​യി തു​​ട​​ർ​​ച്ച​​യാ​​യി പെ​​ണ്‍​കു​​ട്ടി​​യെ ശ​​ല്യ​​പെ​​ടു​​ത്തു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നു. ഇ​​ത് ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് ഇ​​രു​​വ​​രെ​​യും പി​​ടി​​കൂ​​ടി പോ​​ലീ​​സി​​ൽ ഏ​​ൽ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രെ​​യും ജാ​​മ്യ​​ത്തി​​ൽ വി​​ട്ട​​യ​​ച്ച​​താ​​യി ക​​റു​​ക​​ച്ചാ​​ൽ എ​​സ​​ഐ ജെ​​ർ​​ലി​​ൻ സ്ക്ക​​റി​​യ പ​​റ​​ഞ്ഞു.

Related posts