ആനയ്ക്ക് മുന്നിൽ നിന്ന് സെൽഫി; യു​വാ​ക്ക​ളും പാ​പ്പാന്മാ​രും ത​മ്മി​ൽ അ​ടി​പി​ടി​; ആ​റു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ടു​ങ്ങ​ല്ലൂ​ർ: ആ​ല ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ൽ ആ​ന​ക്ക് മു​ന്നി​ൽ​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നു​ള്ള യു​വാ​ക്ക​ളു​ടെ ശ്ര​മം പാ​പ്പാ​ൻ​മാ​ർ ത​ട​ഞ്ഞു. പാ​പ്പാന്മാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​തോ​ടെ സം​ഘ​ർ​ഷ​മാ​യി. പോ​ലീ​സ് വാ​ഹ​ന​ത്തി​നും ആ​ന​യെ കൊ​ണ്ടു​വ​ന്ന ലോ​റി​ക്കും​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി.

ആ​ല കോ​ത​പ​റ​ന്പി​ലെ ആ​ല ശ​ങ്ക​ര​നാ​രാ​യ​ണ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നെ​ത്തി​യ തെ​ച്ചി​ക്കോ​ട്ട്കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന​യാ​ന​യു​ടെ മു​ന്നി​ൽ​നി​ന്ന് ഒ​രു​കൂ​ട്ടം യു​വാ​ക്ക​ൾ മൊ​ബൈ​ൽ​ഫോ​ണി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​മാ​യ​ത്. കാ​വി​മു​ണ്ടും ഷാ​ളു​മ​ണി​ഞ്ഞെ​ത്തി​യ യു​വാ​ക്ക​ൾ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ അ​ണി​നി​ര​ന്ന​തോ​ടെ പാ​പ്പാ​ൻ​മാ​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നു.

യു​വാ​ക്ക​ളും എ​തി​ർ​ത്ത​തോ​ടെ സം​ഘ​ർ​ഷ​മാ​യി. യു​വാ​ക്ക​ളും, പാ​പ്പാന്മാ​രും ത​മ്മി​ൽ അ​ടി​പി​ടി​യാ​യി. തെ​ച്ചി​ക്കോ​ട്ടു​കാ​വ് രാ​മ​ച​ന്ദ്ര​ൻ എ​ന്ന ആ​ന​ക്ക് ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്ന​യാ​ളും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ​യും പാ​പ്പാന്മാ​രെ​യും വ​ണ്ടി​യി​ൽ ക​യ​റ്റി പ​റ​ഞ്ഞ​യ​ച്ചു.

ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സ് ജീ​പ്പി​ന്‍റെ​യും ലോ​റി​യു​ടെ​യും ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ത്. അ​ക്ര​മ​മു​ണ്ടാ​ക്കി​യ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.45നാ​യി​രു​ന്നു സം​ഭ​വം.

Related posts