മ​ട​ങ്ങി​വ​ര​വി​ലൊ​രു കി​രീ​ടം..! ഇ​നി ചേ​ച്ചി​യാ​ണ് ത​ട​സം

കാ​ലി​ഫോ​ർ​ണി​യ: അ​മ്മ​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​ൽ​ത​ന്നെ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സെ​റീ​ന വി​ല്യം​സി​നു സ​ഹോ​ദ​രി​യു​ടെ വെ​ല്ലു​വി​ളി. ബി​എ​ൻ​പി പാ​രി​ബാ​സ് (ഇ​ന്ത്യ​ൻ വെ​ൽ​സ്) ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ സെ​റീ​ന​യെ ചേ​ച്ചി വീ​ന​സ് വി​ല്യം​സ് നേ​രി​ടും.

പ​തി​നാ​ലു​മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കോ​ർ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സെ​റീ​ന ര​ണ്ടാം റൗ​ണ്ടി​ലും അ​നാ​യാ​സ ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡ​ച്ച് താ​രം കി​കി ബെ​ർ​ട്ടെ​ൻ​സി​നെ​യാ​ണ് സെ​റീ​ന പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു സെ​റീ​ന​യു​ടെ വി​ജ​യം. സ്കോ​ർ: 7-6 (7-5), 7-5.

2017 ഓ​സ്ട്രേ​ലി​യ​ൻ‌ ഓ​പ്പ​ണി​ലാ​യ​രു​ന്നു സ​ഹോ​ദ​ര​ങ്ങ​ൾ അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ചേ​ച്ചി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ സെ​റീ​ന പി​ന്നീ​ട് കു​ഞ്ഞി​നു ജ​ന്മം ന​ൽ​കാ​നാ​യി കോ​ർ​ട്ടി​ൽ​നി​ന്നും നീ​ണ്ട ഇ​ട​വേ​ള​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ന​സ് ര​ണ്ടാം റൗ​ണ്ടി​ൽ റൊ​മാ​നി​യ​യു​ടെ കി​ർ​സ്റ്റ്യ​യെ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വീ​ന​സും എ​തി​രാ​ളി​യെ വീ​ഴ്ത്തി​യ​ത്. സ്കോ​ർ: 6-3, 6-4.

 

Related posts