പാ​ലാ​യി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ ലൈം​ഗി​ക​വ്യാ​പാ​രം; രണ്ടു സ്ത്രീകളടക്കം നാ​ലു​പേ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍


പാ​ലാ: പാ​ലാ​യി​ല്‍ വാ​ട​ക​വീ​ട്ടി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ലൈം​ഗി​ക​വ്യാ​പാ​ര​സം​ഘ​ത്തെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി. സം​ഘ​ത്തി​ന്‍റെ മു​ഖ്യ ന​ട​ത്തി​പ്പു​കാ​രി​യാ​യി അ​റി​യ​പ്പെ​ടു​ന്ന വ​യ​നാ​ട് സ്വ​ദേ​ശി​നി സ​ര​സ്വ​തി ഉ​ള്‍​പ്പെ​ടെ ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ന്മാ​രു​മാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പാ​ലാ തെ​ക്കേ​ക്ക​ര​യി​ലുള്ള‍ വാ​ട​ക​വീ​ട്ടി​ല്‍ പോലീ​സ് റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment