എ​ആ​ര്‍ ക്യാ​മ്പി​ലെ ആ​ക്രി ആ​രു​മ​റി​യാ​തെ എ​സ്‌​ഐ തൂ​ക്കി​വി​റ്റു; ക​ള്ള​നെ കു​ടു​ക്കി​യ​ത് കാ​ക്കി​യി​ട്ട സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ത​ന്നെ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നു​ള്ള ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ആ​രു​മ​റി​യാ​തെ എ​സ്‌​ഐ തൂ​ക്കി വി​റ്റ​താ​യി ആ​ക്ഷേ​പം. എ​ആ​ര്‍ ക്യാ​മ്പി​ലെ എ​സ്‌​ഐ ജ​യ​കു​മാ​റി​നെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം.

എ​ആ​ര്‍ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്ന ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി വ​ട​ശേ​രി​ക്ക​ര​യ്ക്കുസ​മീ​പം ചെ​ങ്ങ​റ മു​ക്കി​ലു​ള​ള ക​ട​യി​ല്‍ എ​ത്തി​ച്ചു വി​റ്റ് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. ക്യാ​മ്പി​ലെ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ളു​ണ്ട്. ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചാ​ണ് എ​ന്തു സാ​ധ​ന​വും വി​ല്‍​ക്കേ​ണ്ട​ത്. ഇ​വി​ടെ ഒ​രു ന​ട​പ​ടി ക്ര​മ​വും പാ​ലി​ക്കാ​തെ എ​സ​്ഐ സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടുപോ​യി വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ജ​യ​കു​മാ​റി​നോ​ടു വി​രോ​ധ​മു​ള്ള ഒ​രു പോ​ലീ​സു​കാ​ര​നാ​ണ് വി​ല്‍​പ​ന വി​വാ​ദ​മാ​ക്കി​യ​തെ​ന്നു പ​റ​യു​ന്നു. ഇ​യാ​ള്‍ ആ​ക്രി​ക്ക​ട​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം ശേ​ഖ​രി​ച്ച് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

തെ​ളി​വു സ​ഹി​തം പ​രാ​തി വ​ന്ന​തോ​ടെ എ​സ്‌​ഐ വെ​ട്ടി​ലാ​യി. ആ​ക്രി വി​റ്റു കി​ട്ടി​യ പ​ണം എ​സ​്ഐ തി​രി​കെ അ​ട​ച്ചു ത​ല​യൂ​രാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​ത് ത​ട​സ​പ്പെ​ട്ടു. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ക്യാ​മ്പ് ക​മാ​ന്‍​ഡന്‍റ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു സ​മ​ര്‍​പ്പി​ച്ചു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. എ​സ​ഐ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും.

മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ മ​ര്‍​ദി​ച്ച​തി​നുമ​ട​ക്കം നി​ര​വ​ധി ത​വ​ണ ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള​യാ​ളാ​ണ് ജ​യ​കു​മാ​ര്‍.

Related posts

Leave a Comment