പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ വൃദ്ധന് 20 വ​ർ​ഷം ത​ട​വും പി​ഴ​യും; അ​തി​വേ​ഗ പോ​ക്സോ കോ​ട​തി വി​ധി മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം

കോ​ഴി​ക്കോ​ട്: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച പോ​ക്സോ കേ​സ് പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വും 40,000 രൂ​പ പി​ഴ​യും ശി​ക്ഷ. തൃ​ശൂ​ർ വ​ട​ക്കേ​കാ​ട് സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദി​നെ​യാ​ണ് (66) കോ​ഴി​ക്കോ​ട് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

2022 ഓ​ഗ​സ്റ്റി​ലാ​ണ് സം​ഭ​വം. 14 കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യോ​ടു പ്ര​തി ചേ​വാ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടി​ൽ​വ​ച്ചും തൃ​ശൂ​രി​ലെ പ്ര​തി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍​ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Related posts

Leave a Comment