അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: മ​ധ്യ​വ​യ​സ്ക​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ചെ​റു​തോ​ണി: അ​ഞ്ച് വ​യ​സു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ കേ​സി​ൽ 44കാ​ര​ന് 24 വ​ർ​ഷം ക​ഠി​നത​ട​വും 2,20,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ (പോ​ക്സോ) കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വാ​ഗ​മ​ൺ പ​ശു​പ്പാ​റ സ്വ​ദേ​ശി രാ​ജേ​ഷി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കൊ​ളു​ന്ത് നു​ള്ളാ​ൻപോ​യ കു​ട്ടി​യു​ടെ അ​മ്മ പ​നിയാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി​യു​ടെ മ​ക​ളെ നോ​ക്കാ​ൻ ഏ​ല്പി​ച്ചു. പി​ന്നീ​ട് പ്ര​തി​യും ഭാ​ര്യ​യും കു​ട്ടി​യു​ടെ അ​മ്മ​യും മ​റ്റ് പ​ണി​ക്കാ​രും ചേ​ർ​ന്ന് കൊ​ളു​ന്ത് നു​ള്ളാ​ൻ പോ​യി.

പ്ര​തി​യു​ടെ മ​ക​ൾ ഉ​റ​ങ്ങി​യ​പ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ പ്ര​തി കു​ട്ടി​യോ​ട് അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യി​ൽനി​ന്ന് വി​വ​ര​മ​റി​ഞ്ഞ മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം 10 മാ​സം അ​ധി​ക ത​ട​വുകൂ​ടി അ​നു​ഭ​വി​ക്ക​ണം. പി​ഴ​ അ​ട​യ്ക്കു​ന്ന പ​ക്ഷം തു​ക കു​ട്ടി​ക്ക് ന​ൽ​കു​വാ​നും കോ​ട​തി വി​ധി​ച്ചു.
കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യോ​ട് കോ​ട​തി ശി​പാ​ർ​ശ ചെ​യ്തു.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 20 വ​ർ​ഷം പ്ര​തി അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും.പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക്‌ പ്രോ​സിക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Related posts

Leave a Comment