ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ​ണം മു​ട​ങ്ങി ! പ്രി​ന്‍​സി​പ്പ​ലി​നെ ‘വാ​ഴ’​യാ​ക്കി എ​സ്എ​ഫ്‌​ഐ പ്ര​തി​ഷേ​ധം; കെ ​വി​ദ്യ​യ്‌​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത അ​തേ പ്രി​ന്‍​സി​പ്പ​ല്‍…

അ​ട്ട​പ്പാ​ടി ഗ​വ. കോ​ളേ​ജി​ല്‍ പ്രി​ന്‍​സി​പ്പ​ലി​നെ ‘വാ​ഴ’​യാ​ക്കി പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ. കോ​ളേ​ജ് ഹോ​സ്റ്റ​ലി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം മു​ട​ങ്ങി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പ്രി​ന്‍​സി​പ്പ​ല്‍ ലാ​ലി വ​ര്‍​ഗീ​സി​നെ വാ​ഴ​യോ​ട് ഉ​പ​മി​ച്ച് എ​സ്എ​ഫ്‌​ഐ സ​മ​രം ന​ട​ത്തി​യ​ത്.

ആ​റു​മാ​സ​മാ​യി ഹോ​സ്റ്റ​ലി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പാ​ച​ക​ക്കാ​ര്‍​ക്കും വേ​ത​നം ല​ഭി​ച്ചി​രു​ന്നി​ല്ല.

ഇ​വ​ര്‍ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യാ​ണ് എ​സ്എ​ഫ്‌​ഐ എ​ത്തി​യ വാ​ഴ സ​മ​രം ന​ട​ത്തി​യ​ത്.

എ​സ്എ​ഫ്‌​ഐ മു​ന്‍ നേ​താ​വ് കെ ​വി​ദ്യ അ​ട്ട​പ്പാ​ടി കോ​ളേ​ജി​ല്‍ വ്യാ​ജ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​യാ​ളാ​ണ് ലാ​ലി വ​ര്‍​ഗീ​സ്.

പോ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​ശ്‌​ന​ത്തി​ന് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മു​ണ്ടാ​ക്കി. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ്, ഹോ​സ്റ്റ​ലി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണ ചു​മ​ത​ല​യെ​ന്നും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ല്‍ അ​ധ്യാ​പ​ക​നെ അ​പ​മാ​നി​ച്ച സം​ഭ​വം; വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കി​ല്ലെ​ന്ന് പോ​ലീ​സ്

‘വാ​ഴ​യാ​ണെ​ങ്കി​ല്‍ കു​ല​യ്ക്കു​ക​യെ​ങ്കി​ലും ചെ​യ്യും പ്രി​ന്‍​സി​പ്പ​ല്‍ ഒ​ന്നും ചെ​യ്യു​ന്നി​ല്ല’ എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നെ​ഴു​തി​യ ബോ​ര്‍​ഡ് സ​ഹി​ത​മാ​ണ് പ്രി​ന്‍​സി​പ്പ​ലി​ന്റെ ക​സേ​ര​യ്ക്ക് പി​ന്നി​ല്‍ വാ​ഴ വെ​ച്ച​ത്.

ഹോ​സ്റ്റ​ലി​ലെ പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കു​ള്ള മെ​സ് ഫീ​സും സാ​മ്പ​ത്തി​കാ​നു​കൂ​ല്യ​ങ്ങ​ളും ആ​റു മാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. മെ​സ് ഫീ​സ് ഇ​ന​ത്തി​ല്‍ അ​ഞ്ചു ല​ക്ഷം രൂ​പ​യോ​ള​മാ​ണ് കി​ട്ടാ​നു​ള്ള​ത്.

Related posts

Leave a Comment