കൊച്ചി: കോവിഡ് 19 നെതിരെ സന്ദേശവുമായി വിവിധ രാജ്യങ്ങളില്‍ പുറത്തിറങ്ങിയ തപാല്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചു മലയാളി.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ സീനിയര്‍ പിആര്‍ഒയും മീഡിയ റിലേഷന്‍സ് ഓഫീസറുമായ ഷൈജു കുടിയിരിപ്പിലാണു കോവിഡ് പ്രമേയമായി ഇതുവരെയിറങ്ങിയ മൂന്നു തപാല്‍ സ്റ്റാമ്പുകള്‍ ശേഖരിച്ചത്.
വിയറ്റ്നാം, യൂറോപ്യന്‍ രാജ്യമായ മോണാക്കോ, ചൈനയോടു ചേര്‍ന്നുള്ള സ്വയംഭരണ പ്രദേശം മക്കാവു എന്നിവിടങ്ങളിലാണു കോവിഡ് പ്രമേയമാക്കി തപാല്‍ സ്റ്റാമ്പുകള്‍ പുറത്തിറങ്ങിയത്.
ഇതു മൂന്നും ഷൈജുവിന്റെ വൈദ്യശാസ്ത്ര സംബന്ധമായ സ്റ്റാമ്പ് ശേഖരത്തിലുണ്ട്. ജലദോഷം മുതല്‍ എയ്ഡ്സ് വരെയുള്ള വിവിധ വൈറസ് രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സന്ദേശം ആലേഖനം ചെയ്ത വിവിധ രാജ്യങ്ങളിലെ സ്റ്റാമ്പുകളും ഷൈജു ശേഖരിച്ചിട്ടുണ്ട്.