നടി ഷക്കീലയ്ക്ക് വളർത്തു മകളുടെ മർദനം: ഒ​ത്തു​തീ​ർ​പ്പി​നാ​യി എ​ത്തി​യ അ​ഭി​ഭാ​ഷ​ക​യ്ക്കും പരിക്കേറ്റു

ചെ​ന്നൈ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ന​ടി ഷ​ക്കീ​ല​യെ വ​ള​ര്‍​ത്തു​മ​ക​ളാ​യ ശീ​ത​ള്‍ മ​ര്‍​ദി​ച്ചു. ഷ​ക്കീ​ല​യു​ടെ അ​ഭി​ഭാ​ഷ​ക സൗ​ന്ദ​ര്യ​യ്ക്കും മ​ർ​ദ്ദ​ന​മേ​റ്റു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

മ​ർ​ദ്ദ​ന​മേ​റ്റ സൗ​ന്ദ​ര്യ ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സൗ​ന്ദ​ര്യ​യു​ടെ പ​രാ​തി​യി​ൽ കോ​യ​ന്പേ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഷ​ക്കീ​ല​യെ മ​ര്‍​ദി​ച്ച ശേ​ഷം ശീ​ത​ള്‍ കോ​ട​മ്പാ​ക്ക​ത്തു​ള്ള ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്ക് പോ​യി. ഷ​ക്കീ​ല​യ്ക്കെ​തി​രേ ശീ​ത​ളി​ന്‍റെ ബ​ന്ധു​ക്ക​ളും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ചെ​ന്നൈ​യി​ലെ കോ​ട​മ്പാ​ക്കം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ കോ​ള​നി​യി​ലാ​ണ് ന​ടി ഷ​ക്കീ​ല താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ​വ​ച്ചാ​യി​രു​ന്നു മ​ർ​ദ​ന​മേ​റ്റ​ത്.

ശീ​ത​ളും മാ​താ​വും സ​ഹോ​ദ​രി​യും ത​ന്നെ മ​ര്‍​ദി​ച്ച​താ​യാ​ണ് ഷ​ക്കീ​ല​യു​ടെ പ​രാ​തി. കു​ടും​ബ പ്ര​ശ്‌​ന​വും സാ​മ്പ​ത്തി​ക ത​ര്‍​ക്ക​വു​മാ​ണ് മ​ര്‍​ദ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related posts

Leave a Comment