ഷറപ്പോവയ്ക്ക് ചൈന ഓപ്പണിൽ വൈൽഡ് കാർഡ്

പാ​രീ​സ്: റ​ഷ്യ​ൻ ടെ​ന്നീ​സ് താ​രം മ​രി​യ ഷ​റ​പ്പോ​വ​യ്ക്ക് ചൈ​ന ഓ​പ്പ​ണി​ൽ വൈ​ൽ​ഡ് കാ​ർ​ഡ് പ്ര​വേ​ശ​നം. ഒ​ക്ടോ​ബ​റി​ൽ ബെ​യ്ജിം​ഗി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് ഷ​റ​പ്പോ​വ എ​ത്തു​ന്ന​ത്. വിം​ബി​ൾ​ഡ​ൻ ചാ​ന്പ്യ​ൻ ഗാ​ർ​ബി​ൻ മു​ഗു​രു​സ, വീ​ന​സ് വി​ല്യം​സ്, ക​രോ​ളി​ൻ വോ​സ്നി​യാ​ക്കി തു​ട​ങ്ങി​യ​വ​രും ടൂ​ർ​ണ​മെ​ന്‍റി​ൽ മ​ത്സ​രി​ക്കു​ന്നു​ണ്ട്.

മു​ൻ ലോ​ക ഒ​ന്നാം​ന​ന്പ​ർ താ​ര​മാ​യ ഷ​റ​പ്പോ​വ​യ്ക്ക് ഉ​ത്തേ​ജ​ക മ​രു​ന്നു ഉ​പ​യോ​ഗ​ത്തി​ന്‍റെ പേ​രി​ൽ കി​ട്ടി​യ 15 മാ​സ വി​ല​ക്കു തീ​ർ​ന്ന് ഏ​പ്രി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഇ​തു​വ​രെ നാ​ലു ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​ത്ര​മാ​ണ് മ​ത്സ​രി​ച്ച​ത്. വിം​ബി​ൾ​ഡ​ണ്‍ ന​ഷ്ട​മാ​യ താ​രം പ​രി​ക്കു മൂ​ലം സ്ലാ​ൻ​ഫോ​ർ​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പി​ന്മാ​റി​യി​രു​ന്നു.

Related posts