ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ വ​രു​ന്നു


പ​ര​വൂ​ർ: ശ​താ​ബ്ദി എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ വ​രു​ന്നു.ഇ​തി​നാ​യു​ള്ള സ​മ​യ​ബ​ന്ധി​ത​മാ​യ പ​ദ്ധ​തി​ക​ൾ റെ​യി​ൽ​വേ മ​ന്ത്രാ​ല​യാ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. കോ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ലെ പെ​ര​മ്പൂ​ർ ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി(​ഐ​സി​എ​ഫ്) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ച്ച് നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​വി​ധ റെ​യി​ൽ​വേ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​യി വ​ന്ദേ​ഭാ​ര​ത് ചെ​യ​ർ​കാ​ർ തീ​വ​ണ്ടി​യു​ടെ 1,500 കോ​ച്ചു​ക​ൾ​കൂ​ടി നി​ർ​മി​ക്കാ​നാ​ണ് ഉ​ദേ​ശി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത് കോ​ച്ചു​ക​ൾ ഘ​ടി​പ്പി​ക്കു​മ്പോ​ൾ ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ൾ​ക്ക് എ​ൻ​ജി​ൻ വേ​ണ​മോ​യെ​ന്ന​ത് സം​ബ​ന്ധി​ച്ച് ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നീ​ട് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 720 കോ​ച്ചു​ക​ൾ പെ​ര​മ്പൂ​ർ ഐ​സി​എ​ഫി​ലും ബാ​ക്കി ക​പൂ​ർ​ത്ത​ല റെ​യി​ൽ കോ​ച്ച് ഫാ​ക്ട​റി​യി​ലും റാ​യ്ബ​റേ​ലി​യി​ലെ മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യി​ലു​മാ​ണ് നി​ർ​മി​ക്കു​ക.

88 തീ​വ​ണ്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ 1,500 കോ​ച്ചു​ക​ൾ 2030-ന​കം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. 16 കോ​ച്ചു​ക​ളു​ള്ള ശ​താ​ബ്ദി തീ​വ​ണ്ടി​ക​ളും 20 കോ​ച്ചു​ക​ളു​ള്ള ശ​താ​ബ്ദി വ​ണ്ടി​ക​ളു​മു​ണ്ട്. വ​ന്ദേ​ഭാ​ര​ത് ചെ​യ​ർ കോ​ച്ചു​ക​ളു​ള്ള തീ​വ​ണ്ടി​ക​ൾ രാ​ജ്യ​ത്ത് 164 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​വ​യു​ടെ എ​ണ്ണം അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ര​ട്ടി​യാ​ക്കാ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment