സു​ര​ക്ഷാ ആ​ശ​ങ്ക: ബം​ഗ്ലാ​ദേ​ശി​ലെ ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ കു​ടും​ബ​ങ്ങ​ളെ തി​രി​കെ​യെ​ത്തി​ക്കും

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശി​ൽ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ശ്രി​ത​രെ​യും അ​ടി​യ​ന്ത​ര​മാ​യി തി​രി​കെ​യെ​ത്തി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി അ​യ​ൽ​രാ​ജ്യ​ത്തെ സു​ര​ക്ഷാ​സ്ഥി​തി വ​ഷ​ളാ​കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി. കു​ടും​ബ​ങ്ങ​ൾ എ​പ്പോ​ൾ മ​ട​ങ്ങു​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ തീ​യ​തി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ങ്കി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​യം, ധാ​ക്ക, ചി​റ്റ​ഗോം​ഗ്, ഖു​ൽ​ന, രാ​ജ്‌​ഷാ​ഹി, സി​ൽ​ഹെ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു തു​ട​രു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2024-ൽ ​ഷെ​യ്ഖ് ഹ​സീ​ന സ​ർ​ക്കാ​രി​ന്‍റെ പ​ത​ന​ത്തി​നു പി​ന്നാ​ലെ മു​ഹ​മ്മ​ദ് യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ പ്ര​ക​ട​മാ​യി​രു​ന്നു.

ഡി​സം​ബ​ർ 12ന് ​വി​ദ്യാ​ർ​ഥി നേ​താ​വ് ഷെ​രീ​ഫ് ഉ​സ്മാ​ൻ ഹാ​ദി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​തും ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും അ​വ​രു​ടെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ വെ​റും വ്യ​ക്തി​വൈ​രാ​ഗ്യ​മോ, രാ​ഷ്ട്രീ​യ ത​ർ​ക്ക​മോ ആ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് കു​റ്റ​വാ​ളി​ക​ളെ സ​ഹാ​യി​ക്കു​ക​യേ​യു​ള്ളൂ​വെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ വ്യ​ക്ത​മാ​ക്കി. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment