അ​മേ​രി​ക്ക​യി​ലെ വെ​ടി​വ​യ്പ്; വനത്തിൽ അക്രമി മ​രി​ച്ച നി​ല​യി​ൽ

 

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ 18പേ​രെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റോ​ബ​ർ​ട്ട് കാ​ർ​ഡ്(40)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ലൂ​യി​സ്റ്റ​ണി​ൽ നി​ന്ന് എ​ട്ട് മൈ​ൽ അ​ക​ലെ​യു​ള്ള വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​ക്ര​മ​ണം ന​ട​ന്ന് ര​ണ്ടു​ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​മേ​രി​ക്ക​യി​ലെ ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ൽ 13 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ മെ​യി​ൻ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​യാ​ൾ​ക്കാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ ന​ട​ന്നി​രു​ന്നു.

ലൂ​യി​സ്റ്റ​ൺ ന​ഗ​ര​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. റ​സ്റ്റ​റ​ന്‍റി​ലും ബൗ​ളിം​ഗ് വി​നോ​ദ​കേ​ന്ദ്ര​ത്തി​ലും തോ​ക്കു​മാ​യെ​ത്തി​യ അ​ക്ര​മി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

മെ​യി​ൻ സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സേ​ന മു​ഴു​വ​ൻ അ​ക്ര​മി​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ 38,000 പേ​ർ വ​സി​ക്കു​ന്ന ലൂ​യി​സ്റ്റ​ൺ ന​ഗ​രം അ​ട​ച്ചു​പൂ​ട്ടി തെ​ര​ച്ചി​ൽ ന​ട​ത്തിയിരുന്നു.

ലൂ​യി​സ്റ്റ​ണി​നും അ​യ​ൽ ന​ഗ​ര​മാ​യ ലി​സ്ബ​ണി​ലും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ഫെ​ഡ​റ​ൽ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പോ​ലീ​സി​നെ സ​ഹാ​യി​ച്ചി​രു​ന്നു.

Related posts

Leave a Comment