എല്ലാം കണ്ട് കൊണ്ട് നാട്ടുകാർ നിന്നു; ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ മുറിച്ചു കൊണ്ടു പോയി; സന്ധ്യയായപ്പോൾ കണ്ണംകുളത്തുകാർ ഞെട്ടി…

വ​ട​ക്ക​ഞ്ചേ​രി: ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ ച​മ​ഞ്ഞു ടെ​ലി​ഫോ​ണ്‍ കേ​ബി​ൾ മോ​ഷ​ണം. പ​ക​ൽസ​മ​യം ക​ണ്ണം​കു​ള​ത്താ​ണു മോ​ഷ​ണം അ​ര​ങ്ങേ​റി​യ​ത്. ക​ണ്ണം​കു​ളം സെ​ന്‍റ​ർ മു​ത​ൽ മ​ഞ്ഞി​ല​ക്കുള​ന്പ് കോ​ള​നി​വ​രെ​യു​ള്ള റോ​ഡി​ലെ 500 മീ​റ്റ​റോ​ളം കേ​ബി​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്.

ഇ​തോടെ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ലേ​ക്കു​ള്ള ഫോ​ണു​ക​ളും ബ്രോ​ഡ്ബാൻഡ് ക​ണ​ക‌്ഷ​നു​ക​ളും ഇ​ല്ലാ​താ​യി. റോ​ഡ് സൈ​ഡി​ലി​രു​ന്ന് ഒ​രാ​ൾ കേ​ബി​ൾ മു​റി​ക്കു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​ർ ചോ​ദി​ച്ച​പ്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും കേ​ബി​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു മു​റി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്.

നാ​ട്ടു​കാ​ർ അ​തു വി​ശ്വ​സി​ച്ച് കേ​ബി​ൾ മോ​ഷ്ടി​ക്കു​ന്ന​തു ക​ണ്ടുനി​ന്നു. പി​ന്നീ​ട് വൈ​കീ​ട്ടോ​ടെ ഫോ​ണ്‍ ക​ണ​‌ക‌്ഷ​നു​ക​ളെ​ല്ലാം നി​ശ്ച​ല​മാ​യ​തോ​ടെ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് മോഷണമായിരുന്നെന്നു നാ​ട്ടു​കാ​ർ​ക്കു മ​ന​സി​ലാ​യ​ത്.

അ​പ്പോ​ഴേക്കും മോ​ഷ്ടാ​വ് അ​ത്യാ​വ​ശ്യം കേ​ബി​ൾ കൈ​ക്ക​ലാ​ക്കി സ്ഥ​ലംവി​ട്ടി​രു​ന്നു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment