പിതാവിന്‍റെ മുന്നിൽവെച്ച് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ; കലയപുരം സ്വദേശി ഷിബുവാണ് അറസ്റ്റിലായത്

ചാ​ത്ത​ന്നൂ​ർ: പി​താ​വി​ന്‍റെമു​ന്നി​ൽ വ​ച്ച് യു​വാ​വി​നെ മ​ദ്യ​പാ​ന സം​ഘം ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ പോ​യ മൂ​ന്ന് പ്ര​തി​ക​ളി​ൽ ഒ​രാ​ളെ ചാ​ത്ത​ന്നൂ​ർ പോലീ​സ് പി​ടി​കൂ​ടി. കൊ​ട്ടാ​ര​ക്ക​ര ക​ല​യ​പു​രം സ്വ​ദേ​ശി ഷി​ബു​വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന യ​മ​ഹ ബൈ​ക്കും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് ചാ​ത്ത​ന്നൂ​ർ എ​സി​പി ജ​വ​ഹ​ർ​ജ​നാ​ർ​ദ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ നാ​ല് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ര​ണ്ട് പേ​ർ ഒ​ളി​വി​ലാ​ണ്. ഒ​ളി​വി​ലു​ള്ള ര​ണ്ട് പേ​രി​ൽ ഒ​രാ​ൾ ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ ഷി​ബു​വി​ന്റെ സ​ഹോ​ദ​ര​നാ​ണ്.​മ​രു​തി​ക്കോ​ട് ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ ബൈ​ജു (24), അ​നി​ത​ഭ​വ​നി​ൽ അ​ജി​ത് (24), വി​ള​യി​ൽ ര​ഞ്ജു (24), ച​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ വി​ജേ​ഷ് (24)എ​ന്നി​വ​രെ സം​ഭ​വ​ത്തി​ന്‍റെ അ​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു റി​മാ​ൻ‌​ഡ് ചെ​യ്തി​രു​ന്നു.

​ക​ഴി​ഞ്ഞ 12ന് ​രാ​ത്രി ഏ​ഴ​ര​യോ​ടെ മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി പൊ​തു​കി​ണ​റ്റി​ൽ നി​ന്ന് വെ​ള​ളം എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളും ശ്യാ​മി​ന്‍റെ പി​താ​വ് ശ​ശി​യു​മാ​യി വീ​ടിന് സ​മീ​പം വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ക​ങ്ങ​ളു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ സം​ഘം ശ്യാ​മി​നെ പി​താ​വി​ന്‍റെ മു​ന്നി​ലി​ട്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Related posts