അടിച്ചു മോനെ! 30 വ​ർ​ഷ​ങ്ങ​ളു​ടെ കാത്തിരിപ്പിനുശേഷം ടെക്സസിലെ ദമ്പതികൾക്ക് അടിച്ചത് 390 കോ​ടി രൂ​പ ലോട്ടറി

എ​ല്ലാ​വ​ർ​ഷ​വും മു​ട​ങ്ങാ​തെ ലോ​ട്ട​റി എ​ടു​ക്കു​ന്ന ദ​മ്പതി​ക​ൾ​ക്ക് ഒ​ടു​വി​ൽ ഭാ​ഗ്യം വീ​ണു​കി​ട്ടി​യ​ത് 30 വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം. അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള ദ​മ്പ​തി​ക​ൾ 30 വ​ർ​ഷ​ത്തോ​ളം ഒ​രേ ലോ​ട്ട​റി മു​ട​ങ്ങാ​തെ എ​ടു​ത്ത​തി​നൊ​ടു​വി​ൽ 390 കോ​ടി രൂ​പ സ​മ്മാ​ന​മാ​യി നേ​ടി. ഒ​ടു​വി​ൽ ഭാ​ഗ്യം ഒ​രു​നാ​ൾ അ​വ​രെ​യും തേ​ടി​യെ​ത്തി.

റി​ച്ചാ​ർ​ഡ്‌​സ​ൺ സ്വ​ദേ​ശി​ക​ളാ​യ ഈ ​ദ​മ്പ​തി​ക​ൾ ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി ലോ​ട്ടോ ടെ​ക്സ​സ് എ​ന്ന ലോ​ട്ട​റി​യി​ൽ ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും മു​ട​ങ്ങാ​തെ പ​ങ്കാ​ളി​ക​ളാ​കാ​റു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ലി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 21, 28, 33, 34, 43, 44 എ​ന്നീ ന​മ്പ​റു​ക​ളാ​ണ് ഇ​വ​ർ​ക്ക് കോ​ടി​ക​ളു​ടെ ഭാ​ഗ്യം കൊ​ണ്ടു​വ​ന്ന​ത്.

ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ച്ച് ദ​മ്പ​തി​ക​ൾ പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ല. ല​ഭി​ച്ച തു​ക ഉ​പ​യോ​ഗി​ച്ച് കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നും ലോ​കം മു​ഴു​വ​ൻ ചു​റ്റി​ക്കാ​ണാ​നു​മാ​ണ് ദ​മ്പ​തി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രേ ല​ക്ഷ്യ​ത്തി​നാ​യി കാ​ത്തി​രു​ന്ന ഇ​വ​രു​ടെ ക്ഷ​മ​യ്ക്കും അ​ർ​പ്പ​ണ​ബോ​ധ​ത്തി​നും ല​ഭി​ച്ച വ​ലി​യ പ്ര​തി​ഫ​ല​മാ​യാ​ണ് ഈ ​വി​ജ​യ​ത്തെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment