ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്: സി​ന്ധു സെ​മി​യി​ൽ

ദു​ബാ​യ്: റി​യോ ഒ​ളി​മ്പി​ക്സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വ് ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ് സെ​മി​യി​ൽ ക​ട​ന്നു. ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ന്‍റെ സ​യാ​കോ സാ​റ്റോ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു​വി​ന്‍റെ മു​ന്നേ​റ്റം. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു വി​ജ​യി​ച്ച​ത്. സ്കോ​ർ: 21-12, 21-12.

നേ​ര​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് ടൂ​ർ‌​മെ​ന്‍റി​ൽ​നി​ന്നും പു​റ​ത്താ​യി​രു​ന്നു. ചൈ​നീ​സ് താ​യ്പേ​യു​ടെ ചോ​വു ടീ​ൻ ചെ​ന്നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ശ്രീ​കാ​ന്തി​ന്‍റെ പ​രാ​ജ​യം. സ്കോ​ർ: 18-21, 18-21.

Related posts