മറന്നത് നൂറുപവനും കാറും..! പാർക്ക് ചെയ്ത സ്ഥലം മറന്നു പോയി ; കാർ തെരഞ്ഞ് ഉടമയും പോലീസും ഒടുവിൽ

carparkingതിരുവല്ല: നഗരമധ്യത്തിൽ പാർ ക്ക് ചെയ്ത കാർ മോഷണം പോയെന്ന പരാതി പോലീസി നെയും വട്ടംകറക്കി.സ്വർണവും പണവുമടങ്ങിയ കാർ തേടി പോലീസിന്‍റെയും ഉടമയുടെയും നെട്ടോട്ടം. ഒടുവി ൽ കാർ കണ്ടെത്തിയപ്പോൾ പാർക്ക് ചെയ്ത സ്ഥലം മറ ന്നുപോയതാണെന്ന് പറഞ്ഞ് ഉടമ തലയൂരി. ഇന്നലെ രാവിലെ 10.30ഓടെ തിരുവല്ല നഗരമധ്യത്തിലാണ് സംഭവം.

കല്യാണ്‍ ജ്വല്ലേഴ്സി നു സമീപം പാർക്ക് ചെയ്ത കാർ കാണാനില്ലെന്ന് പറഞ്ഞ് വെണ്ണിക്കുളം സ്വദേശിയാണ് പോലീസിൽ പരാതി നൽകി യത്. കാറിനുള്ളിൽ നൂറുപവൻ സ്വർണവും പണവും മറ്റ് വില പിടിപ്പുള്ള സാധനങ്ങളും ഉണ്ടാ യിരുന്നു. ഉടൻ അന്വേഷണവും ആരംഭിച്ചു. എന്നാൽ, പറഞ്ഞ സ്ഥലത്തിന് അരകിലോമീറ്റർ അകലെയായി കാർ കിടക്കുന്ന തായി കണ്ടെത്തി. ഒടുവിൽ കാറിട്ട സ്ഥലം മറന്നുപോയതാ ണെന്ന് ഉടമ പറഞ്ഞതോടെ ഒരുമണിക്കൂറോളം നീണ്ട കാർ തെരച്ചലിന് അവസാനമായി.

Related posts