ശിവകുമാറിന്റെ ധീരതയില്‍ രക്ഷപെട്ടത് ആറുപേരുടെ ജീവന്‍! പൈ​ല​റ്റ് കെ.​ബി. ശി​വ​കു​മാ​റി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

പൊ​ൻ​കു​ന്നം: യൂ​സ​ഫ​ലി​യു​ടെ ഹെ​ലി​കോ​പ്റ്റർ മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ ച​തു​പ്പി​ലേ​ക്കി​റ​ക്കി​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി പൈ​ല​റ്റ് കെ.​ബി. ശി​വ​കു​മാ​റി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം.

ചി​റ​ക്ക​ട​വി​ന് അ​ഭി​മാ​ന​മാ​യി മാ​റി​യ ശി​വ​കു​മാ​റി​നെ വി​ളി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കാ​ൻ നാ​ട്ടു​കാ​ർ മ​റ​ന്നി​ല്ല.

ശി​വ​കു​മാ​റി​ന്‍റെ ധീ​ര​ത​യി​ൽ ആ​റു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ അ​ഭി​മാ​നം ചി​റ​ക്ക​ട​വ് ഗ്രാ​മ​ത്തി​നു​കൂ​ടി സ്വ​ന്ത​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ടം ക​ഴി​ഞ്ഞ​യു​ട​ൻ ശി​വ​കു​മാ​ർ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്നും ശി​വ​കു​മാ​റി​നെ പോ​യി കാ​ണു​ക​യും ചെ​യ്തു​വെ​ന്ന് ജ്യേ​ഷ്ഠ​ൻ ശ​ശി​കു​മാ​ർ പ​റ​ഞ്ഞു.

ചി​റ​ക്ക​ട​വ് കോ​യി​പ്പു​റ​ത്ത് മ​ഠ​ത്തി​ൽ ഭാ​സ്‌​ക​ര​ൻ​നാ​യ​രു​ടെ​യും ഭ​വാ​നി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് ശി​വ​കു​മാ​ർ. സൈ​നി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച​തി​ന് ശേ​ഷം ഡ​ൽ​ഹി​യി​ൽ റെ​ലി​ഗേ​ർ എ​ന്ന ഫ്ലൈ​റ്റ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു.

അ​ക്കാ​ല​ത്ത് ഡ​ൽ​ഹി​യി​ൽ വി​വി​ഐ​പി​മാ​രു​ടെ ഫ്ലൈ​റ്റ് പ​റ​ത്ത​ലാ​യി​രു​ന്നു പ്ര​ധാ​ന ചു​മ​ത​ല. പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് തു​ട​ങ്ങി​യ​വ​രു​ടെ യാ​ത്ര​ക​ളി​ൽ പൈ​ല​റ്റാ​യി ശി​വ​കു​മാ​ർ സേ​വ​നം ചെ​യ്തു.

പി​ന്നീ​ട് എം.എ. യൂ​സ​ഫ​ലി​യു​ടെ പൈ​ല​റ്റാ​യി സേ​വ​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്താ​ണ് താ​മ​സം. ബി​ന്ദു​വാ​ണ് ഭാ​ര്യ. മ​ക്ക​ൾ- തു​ഷാ​ർ, അ​ർ​ജു​ൻ.

Related posts

Leave a Comment