സു​ഗ​ന്ധ​വ്യ​ഞ്ജ​ന ക​യ​റ്റു​മ​തിയിൽ 35% വ​ള​ർ​ച്ച

കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദം 35 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​യ​​​റ്റു​​​മ​​​തി മൂ​​​ല്യം 4,589.14 കോ​​​ടി രൂ​​​പ​​​യാ​​​യതാ​​​യി സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​പാ​​​ദ​​​ത്തി​​​ൽ സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന ക​​​യ​​​റ്റു​​​മ​​​തി 2,27,938 ട​​​ണ്‍ ആ​​​യി​​​രു​​​ന്ന​​​ത് ന​​​ട​​​പ്പു​​വ​​​ർ​​​ഷ​​​ത്തെ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ 3,06,990 ട​​​ണ്ണാ​​​യി. വ​​റ്റ​​ൽ​​മു​​​ള​​​കാ​​​ണ് ഈ​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ജൂ​​​ണ്‍ വ​​​രെ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്.

1,198 കോ​​​ടി രൂ​​​പ മൂ​​​ല്യ​​​മു​​​ള്ള 1,33,000 ട​​​ണ്‍ മു​​​ള​​​ക് വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​യി. അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ൽ ഏ​​​റെ ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ള്ള ഉ​​​ത്പ​​​ന്ന​​​മാ​​​ണു റെ​​ഡ് ചി​​ല്ലി എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന വ​​റ്റ​​ൽ​​മു​​​ള​​​ക്. ​ആ​​​വ​​​ശ്യ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു മു​​​ള​​​ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ൻ ഇ​​ന്ത്യ​​യ്ക്കു സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു സ്പൈ​​​സ​​​സ് ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക് പ​​​റ​​​ഞ്ഞു.

വെ​​​ളു​​​ത്തു​​​ള്ളി ക​​​യ​​​റ്റു​​മ​​​തി​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​​ൻ ബോ​​​ർ​​​ഡ് എ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളും ഫ​​​ലം കാ​​​ണു​​​ന്നു​​​ണ്ട്. അ​​​ള​​​വി​​​ലും മൂ​​​ല്യ​​​ത്തി​​​ലും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​തും വെ​​​ളു​​​ത്തു​​​ള്ളി​​​ക്കാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ആ​​​ദ്യ​​പാ​​​ദ​​​ത്തി​​​ലെ വെ​​​ളു​​​ത്തു​​​ള്ളി​​​യു​​​ടെ മൂ​​​ല്യ​​​ത്തി​​​ൽ 107 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും അ​​​ള​​​വി​​​ൽ 169 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റേ​​​യും വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

പെ​​​രും​​​ജീ​​​ര​​​ക​​​ത്തി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 13,250 ട​​​ണ്ണാ​​​ണ്. അ​​​ള​​​വി​​​ൽ 92 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​ത്തി​​​ൽ 49 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് പെ​​​രും​​​ജീ​​​ര​​​ക​​​ത്തി​​​നു​​​ണ്ടാ​​​യ​​​ത്. മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ ക​​​ടു​​​ക്, ത​​​ക്കോ​​​ലം, അ​​​യ​​​മോ​​​ദ​​​കം തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വി​​​ൽ 83 ശ​​​ത​​​മാ​​​ന​​​വും മൂ​​​ല്യ​​​ത്തി​​​ൽ 63 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച നേ​​​ടി.

ഏ​​​ലം ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 134.55 കോ​​​ടി രൂ​​​പ​​​യാ​​​ണു വ​​​രു​​​മാ​​​നം ല​​​ഭി​​​ച്ച​​​ത്. 1220 ട​​​ണ്‍ ഏ​​​ലം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ പാ​​​ദ​​​ത്തി​​​ൽ ഇ​​​ത് യ​​​ഥാ​​​ക്ര​​​മം, 90.81 കോ​​​ടി രൂ​​​പ​​​യും 1,206 ട​​​ണ്ണു​​​മാ​​​യി​​​രു​​​ന്നു. അ​​​ള​​​വി​​​ൽ 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മൂ​​​ല്യ​​​ത്തി​​​ൽ 48 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന ഏ​​​ല​​​ത്തി​​​നു​​​ണ്ടാ​​​യി.

​​​ഇ​​​ഞ്ചി​​​യു​​​ടെ​​​യും പു​​​തി​​​ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. സം​​​സ്ക​​​രി​​​ച്ച മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും ക​​​യ​​​റ്റു​​​മ​​​തി വി​​​പ​​​ണി​​​യി​​​ൽ മി​​​ക​​​ച്ച ഡി​​​മാ​​​ൻ​​ഡു​​​ണ്ട്. ക​​​റി​​​പ്പൊ​​​ടി, പേ​​​സ്റ്റ്, സു​​​ഗ​​​ന്ധ​​​വ്യ​​​ഞ്ജ​​​ന എ​​​ണ്ണ, സ​​​ത്ത് എ​​​ന്നി​​​വ​​​യെ​​​ല്ലാം ക​​​യ​​​റ്റു​​​മ​​​തി വ​​​ള​​​ർ​​​ച്ച​​​യി​​​ലു​​​ണ്ടാ​​​യ മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ പ​​​ങ്ക് വ​​​ഹി​​​ച്ച​​​താ​​​യും പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Related posts