ജോ​ലി ചെ​യ്ത കൂ​ലി​ക്കാ​യി സ​മ​രം ചെ​യ്യേ​ണ്ട അ​വ​സ്ഥ; നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സും ഭ​ർ​ത്താ​വും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സി​നു ശ​മ്പ​ളം കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ൽ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. വി​തു​ര പേ​പ്പാ​റ വാ​ട​ക​യ്ക്ക് താ​മ​സം രാ​ജി​ത രാ​ജാ​ണ് ഭ​ർ​ത്താ​വു​മൊ​ത്ത് ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ കു​ത്തി​യി​രിപ്പു സ​മ​രം ന​ട​ത്തി​യ​ത്.

ജോ​ലി​ക്ക് ക​യ​റി​യി​ട്ട് അ​ഞ്ചു​മാ​സ​മാ​യി. ശ​മ്പ​ളം കൃ​ത്യ​മാ​യി കി​ട്ടു​ന്നി​ല്ലെ​ന്നും ര​ണ്ടു മാ​സ​ത്തെ ശന്പളം കു​ടി​ശി​ക​യു​ണ്ടെ​ന്നും രാജിത പ​റ​ഞ്ഞു. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു 10 ദി​വ​സം മു​മ്പ് ജോ​ലി​യി​ൽ നി​ന്നു പി​രി​യു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ക​ത്തു കൊ​ടു​ത്തി​രു​ന്നു.

സു​ഖ​മി​ല്ലാ​ത്ത മാ​താ​വ് വീ​ട്ടി​ലു​ണ്ട്.അ​മ്മ​യെ നോ​ക്കു​ന്ന​തി​നാ​ൽ ഭ​ർ​ത്താ​വ് രാ​ജീ​വി​നു ജോ​ലി​ക്കു പോ​കാ​നാ​വു​ന്നി​ല്ല. അ​ഞ്ചി​ലും മൂ​ന്നി​ലും ഒ​ന്നി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ടൻ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ ന​ഴ്സും ഭ​ർ​ത്താ​വും സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഇ​ല​ക്‌ ഷൻ കാ​ര​ണ​മാ​ണ് ശ​മ്പ​ളം ന​ൽ​കാ​ൻ താ​മ​സി​ച്ച​തെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​മി പ​റ​യു​ന്നു.

Related posts

Leave a Comment