ചു​മ​ത​ല​യു​ണ്ട്, ക​സേ​ര​യി​ല്ല: പ​രി​ഷ്‌​ക​ര​ണ​ത്തി​ല്‍ കു​ടു​ങ്ങി സി​ഐ​മാ​ര്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് എ​സ്‌​ഐ -എ​സ്എ​ച്ച്ഒ പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ പൊ​ലി​സി​ന്‍റെ ഘ​ട​ന മാ​റ്റി​യെ​ങ്കി​ലും പു​തി​യ ചു​മ​ത​ല​ക​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍(​സി​ഐ)​മാ​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല. ചു​മ​ത​ല​യേ​റ്റ പ​ല സി​ഐ​മാ​ര്‍​ക്കും സ്വ​ന്ത​മാ​യി ഓ​ഫീ​സി​ല്ല. സ്റ്റേ​ഷ​ന്‍ റൈ​റ്റ​ര്‍, കേ​സ് എ​ഴു​ത്തു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍, മേ​ശ, ക​സേ​ര, കം​പ്യൂ​ട്ട​ര്‍, ഔ​ദ്യോ​ഗി​ക വാ​ഹ​നം, ഡ്രൈ​വ​ര്‍ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തും പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും മേ​ല്‍​നോ​ട്ട സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​ക​ര​ണ​മാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ല്‍ പാ​ളു​ന്ന​ത്.

എ​സ്‌​ഐ​മാ​ര്‍ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രാ​കു​ന്ന (എ​സ്എ​ച്ച്ഒ) ര​ണ്ടോ മൂ​ന്നോ സ്റ്റേ​ഷ​നു​ക​ളു​ടെ ചു​മ​ത​ല​യാ​ണ് സി​ഐ​മാ​ര്‍​ക്കു​ള്ള​ത്. പോ​ക്‌​സോ, ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം, കൂ​ട്ട ആ​ത്മ​ഹ​ത്യ, വ​ധ​ശ്ര​മം, വ​ന്‍​തോ​തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​വേ​ട്ട, കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് കേ​സു​ക​ള്‍, ഐ​ടി ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ വ​ലി​യ കേ​സു​ക​ള്‍ എ​ടു​ക്കേ​ണ്ട​തും അ​തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തും സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​ണ്.

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളു​ടെ മേ​ല്‍​നോ​ട്ടം, കേ​സു​ക​ളു​ടെ അ​വ​ലോ​ക​നം, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ങ്ങ​ള്‍, കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്ത​ല്‍, റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​രി​ശോ​ധി​ക്ക​ല്‍, സി​ഐ​യ്ക്ക് നേ​രി​ട്ട് ല​ഭി​ക്കു​ന്ന​തും മേ​ല്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന​തു​മാ​യ പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്ക​ല്‍ തു​ട​ങ്ങി ര​ഹ​സ്യ​സ്വ​ഭാ​വം ആ​വ​ശ്യ​മാ​യ നി​ര​വ​ധി ജോ​ലി​ക​ളാ​ണ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് നി​ര്‍​വ​ഹി​ക്കാ​നു​ള്ള​ത്. ഇ​തോ​ടൊ​പ്പം ലോ ​ആ​ന്‍​ഡ് ഓ​ഡ​ര്‍ ഡ്യൂ​ട്ടി, വി​വി​ഐ​പി ഡ്യൂ​ട്ടി, പൈ​ല​റ്റ് ഡ്യൂ​ട്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ചെ​യ്യേ​ണ്ട​തു​മു​ണ്ട്.

ചു​മ​ത​ല വ​ര്‍​ധി​ച്ചെ​ങ്കി​ലും അ​തി​ന​നു​സ​രി​ച്ചു​ള്ള ജീ​വ​ന​ക്കാ​രെ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ലു​ള്ള പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് അ​ധി​ക ജോ​ലി​ക​ള്‍ നി​ർ​വ​ഹി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ നി​ല​വി​ലെ സ്റ്റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ന്നു​മു​ണ്ട്. പൊ​ലി​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ല​തും ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഓ ​ഫി​സു​ക​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ സൗ​ക​ര്യം പോ​ലും ഇ​ല്ലാ​ത്ത​ത്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment