ജീ​പ്പി​ന് മു​ക​ളി​ൽ ക​യ​റി സി​ഗ​ര​റ്റ് വ​ലി; പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി ഹ​രി​ലാ​ലി​ന്‍റെ ‘ഷോ’!

പു​ന​ലൂ​ർ: പൊ​ലി​സ് ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ന് മു​ക​ളി​ലി​രു​ന്ന് പു​ക​വ​ലി​ച്ച യു​വാ​വി​നെ പൊ​ലീ​സ് താ​ഴെ​യി​റ​ക്കി. പു​ന​ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ണ്ടറി സ്കൂ​ളി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പു​ന​ലൂ​ർ പൊ​ലിസി​ന് എ​പ്പോ​ഴും ത​ല​വേ​ദ​ന​യാ​കാ​റു​ള്ള പ്ര​ദേ​ശ​വാ​സി​യാ​യ ഹ​രി​ലാ​ൽ എ​ന്ന യു​വാ​വാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ഈ ​സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്ന​ത്.

ദേ​ശീ​യ​പാ​ത​യ്ക്ക് അ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പൊ​ലിസ് ജീ​പ്പി​ന് മു​ക​ളി​ലേ​ക്ക് ഇ​യാ​ൾ ക​യ​റി​ക്കൂ​ടി​യ​ത് ആ​ദ്യം പൊ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നി​ല്ല. നാ​ട്ടു​കാ​ർ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പൊ​ലീ​സു​കാ​ർ ഓ​ടി​യെ​ത്തി ഇ​യാ​ളെ താ​ഴെ​യി​റ​ക്കി​യ​ത്.

നേ​ര​ത്തെ​യും പ​ല വി​വാ​ദ സം​ഭ​വ​ങ്ങ​ളി​ലും ഉ​ൾ​പ്പെ​ട്ട് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ള്ള​യാ​ളാ​ണ് ഹ​രി​ലാ​ൽ. തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​ത്തെ ഗാ​ന്ധി​പ്ര​തി​മ​യോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ കേ​സ്, തൂ​ക്കു​പാ​ല​ത്തി​ലെ കി​ണ​റു​ക​ളി​ലി​റ​ങ്ങി ആ​ശ​ങ്ക പ​ര​ത്തി​യ​ത്, പി​ങ്ക് പൊ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്ത​ത്, ന​വ​കേ​ര​ള സ​ദ​സ്സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന വേ​ദി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത് തു​ട​ങ്ങി നി​ര​വ​ധി സം​ഭ​വ​ങ്ങ​ളി​ൽ ഇ​യാ​ൾ മു​ൻ​പ് ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment