മാലക്കള്ളന്‍ ഓടി കാട്ടില്‍ കയറി ! പിന്നാലെ പോയ പോലീസുകാരനെ പാമ്പുകടിച്ചു…

കള്ളനെ പിടികൂടുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്.

വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ ശ്രമിക്കുന്നനിടയില്‍ അശ്വിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു.

റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളെ പോലീസിനു മുമ്പില്‍ പെടുകയായിരുന്നു.

ഒരാളെ പോലീസ് പിടികൂടിയെങ്കിലും മറ്റെയാള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്.

ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

Leave a Comment