എയർപോർട്ടിലെ സുരക്ഷാ പരിശോധനയ്ക്കിടെ സ്നിഫർ ഡോഗിനോട് (Sniffer Dog) സന്ദർശനത്തിനിടെ സൗഹൃദം പങ്കിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈ വിമാനത്താവളത്തിൽ വെച്ചുണ്ടായ ഈ കൗതുകകരമായ നിമിഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
വിമാനത്താവളത്തിലൂടെ നടന്നുപോകുന്നതിനിടെയാണ് രാഹുൽ ഗാന്ധി സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കോക്കർ സ്പാനിയൽ ഇനത്തിൽപ്പെട്ട നായയെ തടവി ഓമനിച്ചത്. തുടർന്ന് തന്റെ കൈകൾ മണം പിടിച്ച് പരിശോധിക്കാൻ നായയ്ക്ക് മുന്നിലേക്ക് നീട്ടിക്കൊടുക്കുകയും ചെയ്തു. ഔദ്യോഗിക കർമനിരതനായ നായ രാഹുലിന്റെ കൈകൾ മണത്തുനോക്കുന്നതും അദ്ദേഹം ക്ഷമയോടെ അതിന് അവസരം നൽകുന്നതും വീഡിയോയിൽ കാണാം.
“മനുഷ്യൻ നായ്ക്കളെ സ്നേഹിക്കുന്നു, നായ്ക്കൾ മനുഷ്യനെയും സ്നേഹിക്കുന്ന -ഭാരത് ജോഡോ യാത്ര ഇൻസ്റ്റാഗ്രാം പേജിൽ ഇങ്ങനെയൊരു തലക്കെട്ടുമായാണ് വീജിയോ പങ്കുവച്ചത്. ‘ഭാരത് ജോഡോ യാത്ര’യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ മൃഗസ്നേഹം മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. തന്റെ വളർത്തുനായയായ ‘ നൂറി ‘യെക്കുറിച്ചുള്ള വിശേഷങ്ങളും ചിത്രങ്ങളും അദ്ദേഹം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
