മൂടൽ മഞ്ഞ്: ഡൽഹിയിൽ 19 ട്രെയിനുകൾ റദ്ദാക്കി; 26 ട്രെയിനുകൾ വൈകിയോടുന്നു; വെബ്സൈറ്റ് നോക്കി ട്രെയിന്‍റെ സമയം ഉറപ്പു വരുത്തണമെന്ന് അധികൃതർ

 

ന്യൂഡൽഹി: മൂടൽ മഞ്ഞിനെ തുടർന്നു ഇന്നും ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കി. 19 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. 26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു.

മൂടൽ മഞ്ഞിനെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിൽ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാരോട് യാത്ര ആരംഭിക്കുന്നതിനു മുൻപ് റെയിൽവേയുടെ വെബ്സൈറ്റ് നോക്കി ട്രെയിന്‍റെ സമയം ഉറപ്പു വരുത്തണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു.

Related posts