ദീ​പാ​വ​ലി​ക്ക് പി​ന്നാ​ലെ പ​ര​സ്പ​രം ക​ല്ലെ​റി​ഞ്ഞ് ഗ്രാ​മ​വാ​സി​ക​ൾ; വിചിത്രമായ 400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ‘പ​ത്ഥ​ർ കാ ​ഖേ​ൽ’ ആ​ചാ​രം!

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യ്ക്ക് സ​മീ​പ​മു​ള്ള ധാ​മി ഗ്രാ​മ​ത്തി​ൽ ഏ​ക​ദേ​ശം 400 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള വി​ചി​ത്ര​മാ​യ ക​ല്ലേ​റ് ഉ​ത്സ​വം (‘പ​ത്ഥ​ർ കാ ​ഖേ​ൽ’) ആ​ഘോ​ഷി​ച്ച​താ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന​ത്. ദീ​പാ​വ​ലി​യു​ടെ പി​റ്റേ​ന്ന് ന​ട​ക്കു​ന്ന ഈ ​പ​ര​മ്പ​രാ​ഗ​ത ആ​ചാ​രം കാ​ണാ​ൻ വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് ഗ്രാ​മ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്.

‘സ്റ്റോ​ൺ-​പെ​ൽ​റ്റിം​ഗ് ഫെ​യ​ർ’ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഈ ​ച​ട​ങ്ങി​ൽ, ഗ്രാ​മ​വാ​സി​ക​ൾ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​ര​സ്പ​രം ക​ല്ലെ​റി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും ചെ​റി​യ പ​രി​ക്കേ​ൽ​ക്കു​ന്ന​ത് വ​രെ​യാ​ണ് ഈ ​ക​ല്ലേ​റ് തു​ട​രു​ന്ന​ത്.

റോ​ഡി​ലും സ​മീ​പ​ത്തെ കു​ന്നി​ൻ ചെ​രി​വി​ലു​മാ​യി ആ​ളു​ക​ൾ പ​ര​സ്പ​രം ക​ല്ലെ​റി​യു​ന്ന​തും, ക​ല്ലേ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഓ​ടു​ന്ന​തും കു​നി​ഞ്ഞു നി​ൽ​ക്കു​ന്ന​തും കാ​ണാം. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ഈ ​കാ​ഴ്ച കാ​ണാ​നാ​യി നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റാ​ലു​ട​ൻ ആ​ചാ​രം അ​വ​സാ​നി​പ്പി​ക്കു​ക​യും, പ​രി​ക്കേ​റ്റ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നു​ള്ള ഏ​താ​നും തു​ള്ളി ര​ക്തം ശേ​ഖ​രി​ച്ച് ഭ​ദ്ര​കാ​ളി ദേ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് ദേ​വി​യെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി നി​ല​നി​ന്നി​രു​ന്ന ന​ര​ബ​ലി​ക്ക് പ​ക​ര​മാ​യാ​ണ് ഈ ​ആ​ചാ​രം ആ​രം​ഭി​ച്ച​തെ​ന്നാ​ണ് വി​ശ്വാ​സം. രോ​ഗ​ങ്ങ​ൾ, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ, മ​റ്റ് ദു​രി​ത​ങ്ങ​ൾ എ​ന്നി​വ​യി​ൽ നി​ന്ന് ഗ്രാ​മ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ദേ​വി​യു​ടെ അ​നു​ഗ്ര​ഹം തേ​ടു​ന്ന​തി​നാ​യാ​ണ് ഗ്രാ​മ​വാ​സി​ക​ൾ ഈ ​ആ​ചാ​രം ഇ​ന്നും തു​ട​രു​ന്ന​ത്.

 

Related posts

Leave a Comment