12 സ്വർണ മോ​തി​ര​ങ്ങ​ള​ട​ങ്ങി​യ ട്രേ​യു​മാ​യി ക​ട​ന്നു, ക​ള്ള​ന്മാ​രെ പി​ടി​ക്കാ​ൻ കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ എ​ടു​ത്തു​ചാ​ടി ജ്വ​ല്ല​റി ഉ​ട​മ; നാ​ട​കീ​യ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണ മോ​തി​ര​ങ്ങ​ള​ട​ങ്ങി​യ ട്രേ​യു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ഗ്ലാ​സ് കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ എ​ടു​ത്തു​ചാ​ടി ക​ട​യു​ട​മ. ന​വം​ബ​ർ 9ന് ​ന​ട​ന്ന ഈ ​നാ​ട​കീ​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ളെ​ന്ന വ്യാ​ജേ​ന​യാ​ണ് ര​ണ്ടം​ഗ സം​ഘം ജ്വ​ല്ല​റി​യി​ലെ​ത്തി​യ​ത്. സ്വ​ർ​ണ മോ​തി​ര​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന ഭാ​വ​ത്തി​ൽ എ​ത്തി​യ ഇ​വ​ർ​ക്കാ​യി ക​ട​യു​ട​മ കൗ​ണ്ട​റി​ന് മു​ക​ളി​ൽ മോ​തി​ര​ങ്ങ​ള​ട​ങ്ങി​യ ട്രേ ​നി​ര​ത്തി​വെ​ച്ചു. ഉ​ട​മ മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന തി​ര​ക്കി​ലാ​യ ത​ക്കം നോ​ക്കി, സം​ഘ​ത്തി​ലൊ​രാ​ൾ പെ​ട്ടെ​ന്ന് മോ​തി​ര​ങ്ങ​ള​ട​ങ്ങി​യ ട്രേ ​മു​ഴു​വ​നാ​യി ത​ട്ടി​യെ​ടു​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കൂ​ട്ടു​പ്ര​തി​യും ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വം ക​ണ്ട ഉ​ട​ൻ ത​ന്നെ ക​ട​യു​ട​മ കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ എ​ടു​ത്തു​ചാ​ടി ഇ​വ​ർ​ക്ക് പി​ന്നാ​ലെ പാ​ഞ്ഞു. ക​ട​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രും ഒ​പ്പം ഓ​ടി​യെ​ങ്കി​ലും, ജ്വ​ല്ല​റി​ക്ക് പു​റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ക​യ​റി മോ​ഷ്ടാ​ക്ക​ൾ ര​ക്ഷ​പ്പെ​ട്ടു.

മോ​ഷ​ണം പോ​യ ട്രേ​യി​ൽ ഏ​ക​ദേ​ശം 2.5 തോ​ല (25 ഗ്രാം) ​തൂ​ക്കം വ​രു​ന്ന 12 സ്വ​ർ​ണ മോ​തി​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ഡ്ഗാ​വ് (Adgaon) പോ​ലീ​സ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment