‘രാ​സ് 2.0?’ ജെ​ൻ​സ​ൻ ഹു​വാ​ങ്ങി​ന്‍റെ വി​വാ​ഹേ​ത​ര ബ​ന്ധ​ത്തെ ബോ​ളി​വു​ഡ് സി​നി​മ​യാ​ക്കി എ​ഐ; വീ​ഡി​യോ വൈ​റ​ൽ

ടെ​ക് ഭീ​മ​ൻ എ​ൻ​വി​ഡി​യ​യു​ടെ സി​ഇ​ഒ ജെ​ൻ​സ​ൻ ഹു​വാ​ങ്ങും ചൈ​നീ​സ് ബി​സി​ന​സു​കാ​രി ആ​ലീ​സ് ഹു​വാ​ങ്ങും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ, ഇ​രു​വ​രെ​യും 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ പ്ര​ശ​സ്ത ബോ​ളി​വു​ഡ് ഹൊ​റ​ർ ചി​ത്രം ‘രാ​സ്’ (Raaz)-ലെ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യു​ള്ള എ​ഐ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു.

ഭാ​ര്യ ലോ​റി​യോ​ട് താ​ൻ അ​വി​ശ്വ​സ്ത​ത കാ​ണി​ച്ചു​വെ​ന്ന് സ​മ്മ​തി​ച്ചു​കൊ​ണ്ട് ജെ​ൻ​സ​ൻ ഹു​വാ​ങ് എ​ൻ​വി​ഡി​യ ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ച ആ​ഭ്യ​ന്ത​ര സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ഫേ​സ്-​സ്വാ​പ്പ് വീ​ഡി​യോ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. “ഞാ​ൻ എ​ന്‍റെ ഭാ​ര്യ​യോ​ട് അ​വി​ശ്വ​സ്ത​ത കാ​ണി​ച്ചു. എ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ അ​വ​ളെ​യും ഞ​ങ്ങ​ളു​ടെ മ​ക്ക​ളെ​യും വേ​ദ​നി​പ്പി​ച്ചു. ഞാ​ൻ ചെ​യ്ത​തി​ന് യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ല. ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ക്ഷ​മ ചോ​ദി​ക്കു​ന്നു,” എ​ന്നാ​യി​രു​ന്നു ഹു​വാ​ങ് സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ച​ത്.

വി​ക്രം ഭ​ട്ട് സം​വി​ധാ​നം ചെ​യ്ത ‘രാ​സ്’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യൊ​രു രം​ഗ​ത്തി​ലാ​ണ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് മാ​റ്റം വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ന​ട​ൻ ഡി​നോ മോ​റി​യ അ​വ​ത​രി​പ്പി​ച്ച വേ​ഷ​ത്തി​ൽ ജെ​ൻ​സ​ൻ ഹു​വാ​ങ്ങി​നെ​യും, മാ​ലി​നി ശ​ർ​മ​യു​ടെ പ്രേ​ത​ക​ഥാ​പാ​ത്ര​മാ​യി ആ​ലീ​സ് ഹു​വാ​ങ്ങി​നെ​യു​മാ​ണ് വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ടെ​ക് കോ​ടീ​ശ്വ​ര​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള വി​വാ​ദ​ങ്ങ​ളെ ട്രോ​ളു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Related posts

Leave a Comment