ബു​ഗാ​ട്ടി സി​ഇ​ഒ​യു​ടെ ബു​ഗാ​ട്ടി ചി​റോ​ൺ കാ​ർ മോ​ഷ​ണം പോ​യി; മെ​യ്റ്റ് റി​മാ​ക്സി​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വം, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ബു​ഗാ​ട്ടി​യു​ടെ സി​ഇ​ഒ മെ​യ്റ്റ് റി​മാ​ക്സി​ന്‍റെ പ്ര​ശ​സ്ത​മാ​യ ബു​ഗാ​ട്ടി ചി​റോ​ൺ (Chiron) കാ​ർ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ക്രൊ​യേ​ഷ്യ​യി​ലെ ക​മ്പ​നി ക്യാ​മ്പ​സി​ൽ നി​ന്ന് കാ​റി​ന്‍റെ താ​ക്കോ​ൽ ഉ​ള്ളി​ൽ ത​ന്നെ വെ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ബ​ദ്ധ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട കാ​ർ, ഒ​ടു​വി​ൽ സി​നി​മ​യെ വെ​ല്ലു​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഓ​സ്ട്രി​യ​ൻ പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ റി​മാ​ക്സ് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.

ക​മ്പ​നി ക്യാ​മ്പ​സി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കാ​റു​ക​ൾ എ​ടു​ത്തു​മാ​റ്റാ​നും പ​രി​ശോ​ധ​ന​ക​ൾ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യി​രി​ക്കാ​ൻ റി​മാ​ക്സ് പ​തി​വാ​യി കാ​റി​ന്‍റെ താ​ക്കോ​ൽ അ​ക​ത്തു​ത​ന്നെ സൂ​ക്ഷി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ചെ​റി​യ അ​ശ്ര​ദ്ധ​യാ​ണ് മോ​ഷ​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ക​മ്പ​നി പ​രി​സ​ര​ത്ത് മ​തി​ലു​ക​ളോ ഗേ​റ്റു​ക​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ജോ​ലി തേ​ടി​യെ​ത്തി​യ മു​പ്പ​തു​ക​ളു​ടെ പ​കു​തി​യി​ലു​ള്ള ഒ​രു ക്രൊ​യേ​ഷ്യ​ൻ പൗ​ര​നാ​ണ് താ​ക്കോ​ലോ​ടു​കൂ​ടി​യ കാ​ർ ക​ണ്ട് മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

കാ​ർ ന​ഷ്ട​പ്പെ​ട്ട വി​വ​രം വൈ​കി​യാ​ണ് ജീ​വ​ന​ക്കാ​ർ അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ജി​പി​എ​സ് ലൊ​ക്കേ​ഷ​ൻ ഡാ​റ്റ പ​രി​ശോ​ധി​ച്ച റി​മാ​ക്സ് പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ കാ​റി​ന്‍റെ നീ​ക്ക​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്തു. സ്ലോ​വേ​നി​യ അ​തി​ർ​ത്തി ക​ട​ന്ന് ഓ​സ്ട്രി​യ​യി​ലേ​ക്ക് പോ​യ കാ​ർ, പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ നി​ർ​ത്തി​യ സ​മ​യ​ത്താ​ണ് ഓ​സ്ട്രി​യ​ൻ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കാ​റി​ന് ചെ​റി​യ തോ​തി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് പ​രി​ഹ​രി​ക്കാ​മെ​ന്നും, എ​ന്നാ​ൽ ഇ​നി മു​ത​ൽ ഫാ​ക്ട​റി​യി​ൽ കാ​റി​ന്‍റെ താ​ക്കോ​ൽ സൂ​ക്ഷി​ക്കി​ല്ലെ​ന്നും റി​മാ​ക്സ് വ്യ​ക്ത​മാ​ക്കി. ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന​തി​നാ​ൽ താ​ൻ പ്ര​ത്യേ​ക​മാ​യി പ​രാ​തി ന​ൽ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​സ്ട്രി​യ​ൻ പോ​ലീ​സി​ന്‍റെ വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലി​നെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

 

 

Related posts

Leave a Comment