ബൊ​വേ​ലോ കൊ​ടു​ങ്കാ​റ്റ്: ലാ​ൻ​ഡിം​ഗി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട് റ​ൺ​വേ​യ്ക്ക് വെ​ളി​യി​ലെ പു​ൽ​ത്ത​കി​ടി​യി​ലേ​ക്ക് നീ​ങ്ങി വി​മാ​നം; യു​കെ​യി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

യു​കെ​യി​ലെ ബി​ർ​മിം​ഗ്ഹാം എ​യ​ർ​പോ​ർ​ട്ടി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ ക​ന​ത്ത കാ​റ്റി​ൽ​പ്പെ​ട്ട് വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് സ​മീ​പ​ത്തെ പു​ൽ​ത്ത​കി​ടി​യി​ലേ​ക്ക് നീ​ങ്ങി. ‘ബൊ​വേ​ലോ’ (Storm Boelo) കൊ​ടു​ങ്കാ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ച്ച​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​ത്. വ​ൻ ദു​ര​ന്ത​മാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വെ​നീ​സി​ൽ നി​ന്ന് ബി​ർ​മിം​ഗ്ഹാ​മി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ‘ജെ​റ്റ്2’ (Jet2) ക​മ്പ​നി​യു​ടെ LS1310 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റ​ൺ​വേ​യി​ൽ തൊ​ട്ട​തി​നു പി​ന്നാ​ലെ വി​മാ​നം ക്ര​മ​ര​ഹി​ത​മാ​യി പു​ൽ​ത്ത​കി​ടി​യി​ലേ​ക്ക് ക​യ​റു​ന്ന​തിന്‍റെ‍യും പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യി ടാ​ക്സി​വേ​യി​ലേ​ക്ക് തി​രി​കെ ക​യ​റു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് വി​മാ​നം നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന് ജെ​റ്റ്2 അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യ ശേ​ഷം യാ​ത്ര​ക്കാ​രെ​യെ​ല്ലാം സാ​ധാ​ര​ണ രീ​തി​യി​ൽ​ത്ത​ന്നെ പു​റ​ത്തി​റ​ക്കി​യ​താ​യി ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബൊ​വേ​ലോ കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ കാ​റ്റാ​ണ് വീ​ശു​ന്ന​ത്. നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ്, സ്‌​കോ​ട്ട്‌​ല​ൻ​ഡ്, വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കൊ​ടു​ങ്കാ​റ്റ് ഗ​താ​ഗ​ത ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ്രി​ട്ട​നി​ലെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം (Met Office) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment