ടോ​യ് ട്രെ​യി​നു​മാ​യി കാ​ർ കൂ​ട്ടി​യി​ടി​ച്ചു; യാ​ത്ര​ക്കാ​ർ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ

പ്ര​ശ​സ്ത​മാ​യ ഡാ​ർ​ജി​ലിം​ഗ് ടോ​യ് ട്രെ​യി​നും കാ​റും കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. ട്രാ​ക്കി​ലൂ​ടെ നീ​ങ്ങു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​നി​ലു​ണ്ടാ​യി​രു​ന്ന ചി​ല യാ​ത്ര​ക്കാ​ർ താ​ഴേ​ക്ക് തെ​റി​ച്ചു​വീ​ണു. ഒ​പ്പം സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മാ​ന്ത​ര​മാ​യു​ള്ള റോ​ഡി​ലൂ​ടെ കാ​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തും, അ​തി​നി​ട​യി​ലേ​ക്ക് ടോ​യ് ട്രെ​യി​ൻ എ​ത്തു​മ്പോ​ൾ ഒ​രു കാ​ർ വ​ണ്ടി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ൾ ഉ​യ​രു​മ്പോ​ൾ ത​ന്നെ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് വ​ലി​യ തോ​തി​ൽ ട്രോ​ളു​ക​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്. “ട്രാ​ക്കി​ൽ ട്രെ​യി​ൻ എ​ങ്ങ​നെ വ​ന്നു?” (Track par train kaise aa gayi?) എ​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഹാ​സ്യ​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്ന​ത്. കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ ചോ​ദ്യം ചെ​യ്തും ട്രെ​യി​നി​ന്‍റെ കു​റ്റ​മെ​ന്ന മ​ട്ടി​ലു​ള്ള ട്രോ​ളു​ക​ൾ പ​ങ്കു​വെ​ച്ചും നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

പൈ​തൃ​ക പ​ദ​വി​യു​ള്ള ഡാ​ർ​ജി​ലിം​ഗ് ടോ​യ് ട്രെ​യി​ൻ കാ​ണാ​നും യാ​ത്ര ചെ​യ്യാ​നു​മാ​യി നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. എ​ന്താ​യാ​ലും യാ​ത്രാ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ഈ ​അ​പ​ക​ടം.

 

 

Related posts

Leave a Comment