വ്ലാ​ഡി​മി​ർ പു​ടി​നൊ​പ്പം സെ​ൽ​ഫി; വൈ​റ​ലാ​യി ഇ​ന്ത്യ​യു​ടെ എ​ഐ കു​ട്ടി, 17കാരനായ റൗളിന്‍റെ ചി​ത്രം

അ​ന്താ​രാ​ഷ്ട്ര നി​ർ​മി​ത ബു​ദ്ധി സ​മ്മേ​ള​ന​ത്തി​നി​ടെ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്ത കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള 17-കാ​ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്നു. ‘ഇ​ന്ത്യ​യു​ടെ എ​ഐ കു​ട്ടി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന റൗ​ൾ ജോ​ൺ അ​ജു ആ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. വ​ള​ർ​ന്നു​വ​രു​ന്ന കാ​ല​ത്ത് ഒ​രി​ക്ക​ലും സ്വ​പ്നം കാ​ണാ​ൻ പോ​ലും ക​ഴി​യാ​തി​രു​ന്ന അ​വ​സ​ര​മാ​ണി​തെ​ന്നാ​ണ് റൗ​ൾ ഈ ​നി​മി​ഷ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

ന​വം​ബ​ർ 26-ന് ​ആ​രം​ഭി​ച്ച ‘എ​ഐ ജേ​ർ​ണി 2026’ സ​മ്മേ​ള​ന​ത്തി​നി​ടെ പു​ടി​നെ​യും ക​സാ​ക്കി​സ്ഥാ​ൻ പ്ര​സി​ഡ​ന്‍റ് കാ​സിം-​ജൊ​മാ​ർ​ട്ട് ടോ​കാ​യേ​വി​നെ​യും കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ച യു​വ എ​ഐ പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു റൗ​ൾ.

പു​ടി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട്, വീ​ഡി​യോ നി​ർ​മി​ക്കു​ന്ന​തി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്കാ​ല​ത്തെ താ​ൽ​പ്പ​ര്യം എ​ങ്ങ​നെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലേ​ക്ക് വ​ഴി​തു​റ​ന്ന​തെ​ന്ന് റൗ​ൾ കു​റി​ച്ചു.

“ഇ​പ്പോ​ഴും ഇ​ത് ഉ​ൾ​ക്കൊ​ള്ളാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ത​മാ​ശ​യ്ക്കാ​യി വീ​ഡി​യോ​ക​ൾ നി​ർ​മ്മി​ച്ചി​രു​ന്ന ഒ​രു കൊ​ച്ചു​കു​ട്ടി​യി​ൽ നി​ന്ന് 17-ാം വ​യ​സി​ൽ പ്ര​സി​ഡ​ന്‍റ് പു​ടി​നെ കാ​ണു​ന്ന നി​ല​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ, സ്വ​പ്നം കാ​ണാ​ൻ പോ​ലും അ​റി​യാ​തി​രു​ന്ന അ​വ​സ​ര​ങ്ങ​ളാ​ണ് ജീ​വി​തം ന​ൽ​കി​യ​ത്,” അ​ദ്ദേ​ഹം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു.

‘തി​ങ്ക്ക്രാ​ഫ്റ്റ്’ പ്ലാ​റ്റ്‌​ഫോം നി​ർ​മി​ച്ച സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ന്ന നി​ല​യി​ലാ​ണ് റ​ഷ്യ​ൻ എം​ബ​സി റൗ​ളി​ന്‍റെ സാ​ന്നി​ധ്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. പ്ലീ​ന​റി സെ​ഷ​ന് ശേ​ഷ​മാ​ണ് യു​വ ന​വീ​നാ​ശ​യ​ക്കാ​ർ ലോ​ക​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഒ​മ്പ​താം വ​യ​സി​ലാ​ണ് റൗ​ൾ നി​ർ​മി​ത ബു​ദ്ധി​യു​ടെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്. വീ​ഡി​യോ എ​ഡി​റ്റിം​ഗി​ൽ തു​ട​ങ്ങി​യ താ​ൽ​പ്പ​ര്യം പ​തി​യെ സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​യി മാ​റു​ക​യും, പി​ന്നീ​ട് സ്വ​ന്ത​മാ​യി എ​ഐ ടൂ​ളു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ യു​എ​ൻ ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, അ​ഡോ​ബി​ൽ അ​ച്ഛ​ന് ല​ഭി​ച്ച ജോ​ലി എ​ങ്ങ​നെ​യാ​ണ് പ്രീ​മി​യം സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നും സ​ഹാ​യി​ച്ച​തെ​ന്ന് റൗ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. “വീ​ഡി​യോ എ​ഡി​റ്റിം​ഗി​ലൂ​ടെ​യാ​ണ് ഞാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യെ അ​റി​ഞ്ഞ​ത്. അ​ച്ഛ​ന് അ​ഡോ​ബി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ എ​ല്ലാ പ്രീ​മി​യം ടൂ​ളു​ക​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചു. അ​താ​ണ് എ​ഐ പ​ഠി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ സ​യ​ൻ​സ് പ്രോ​ജ​ക്റ്റി​നാ​യി ‘മീ​ബോ​ട്ട്’ എ​ന്ന റോ​ബോ​ട്ടി​നെ ഞാ​ൻ നി​ർ​മി​ച്ചു,” അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ർ​മ്മി​ത ബു​ദ്ധി ടൂ​ളു​ക​ളി​ലും പ​രി​ശീ​ല​ന​ത്തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ‘എ​ഐ റി​യ​ൽം ടെ​ക്നോ​ള​ജീ​സ് എ​ന്ന സ്റ്റാ​ർ​ട്ട​പ്പി​ന്‍റെ സ്ഥാ​പ​ക​നാ​ണ് റൗ​ൾ. 15 ജീ​വ​ന​ക്കാ​രു​ള്ള ഈ ​ക​മ്പ​നി ലോ​ക​മെ​മ്പാ​ടു​മാ​യി അ​ഞ്ച് ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഐ നൈ​പു​ണി​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 

Related posts

Leave a Comment