വാഷിംഗ്ടൺ ഓപ്പൺ: സോം​ഗ​യ്ക്കു ജ​യം

വാ​ഷിം​ഗ്ട​ണ്‍: ജോ ​വി​ല്‍ഫ്ര​ഡ് സോം​ഗ​യ്ക്ക് വാ​ഷിം​ഗ്ട​ണ്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ജ​യം. എ​ട്ടാം റാ​ങ്കുകാ​ര​നാ​യ ക​ര​ന്‍ ഖാ​ച​നോ​വി​നെ സോം​ഗ 6-4, 2-6, 7-5ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​ക​ദേ​ശം ര​ണ്ടു വ​ര്‍ഷ​ത്തി​ന​ടു​ത്താ​യി സോം​ഗ ആ​ദ്യ പ​ത്ത് റാ​ങ്കി​നു​ള്ളി​ലു​ള്ള ഒ​രാ​ളെ തോ​ല്‍പ്പി​ച്ചി​ട്ട്.

മു​പ്പ​ത്തി​നാ​ലു​കാ​രാ​നാ​യ ഫ്ര​ഞ്ച് താ​രം 70 റാ​ങ്കി​ലാ​ണ്. ഒ​രു മ​ണി​ക്കൂ​ര്‍ 58 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ഖാ​ച​നോ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സോം​ഗ മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​ത്. 2017ല്‍ ​വി​യ​ന്ന ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ സോം​ഗ അ​ഞ്ചാം റാ​ങ്കി​ലെ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ശേ​ഷം ആ​ദ്യ പ​ത്തി​ലു​ള്ള​വ​ര്‍ക്കെ​തി​രേ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ തോ​റ്റു.

കെ​യ്‌ൽ എ​ഡ്മ​ണ്ടാ​ണ് മൂ​ന്നാം റൗ​ണ്ടി​ല്‍ സോം​ഗ​യു​ടെ എ​തി​രാ​ളി. ലോ​യ്ഡ് ഹാ​രി​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് എ​ഡ്മ​ണ്ട് മു​ന്നേ​റി​യ​ത്.

Related posts