സല്‍മാന്‍ പ്രണയിച്ചു വഞ്ചിക്കുകയായിരുന്നു ! പല സംവിധായകരും എന്നില്‍ നിന്ന് ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു; വെളിപ്പെടുത്തലുമായി നടി…

സംവിധായകരില്‍ നിന്ന് തനിക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുന്‍ ബോളിവുഡ് താരം സോമി അലിയുടെ തുറന്നു പറച്ചില്‍.

എട്ടു വര്‍ഷം സല്‍മാന്‍ ഖാനുമായി ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഒടുവില്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.

നിരവധി സംവിധായകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പല ചതിക്കുഴികളിലും വീണു.

ഒടുവില്‍ സിനിമാ ലോകത്ത് നില്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോമി വ്യക്തമാക്കി.

‘സല്‍മാന്‍ ഖാന്‍ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണ്.

മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. ‘സോമി അലി പറഞ്ഞു.

Related posts

Leave a Comment