കാമുകനെ കുടുക്കാന്‍ സ്വകാര്യ ഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സിസിടിവിയില്‍ പതിഞ്ഞത്…

കാമുകനെ കുടുക്കാന്‍ ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സൂപ്പര്‍ ഗ്ലൂ തേച്ച യുവതിയ്ക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. മുന്‍ കാമുകന്‍ ഇവാന്‍ റിക്കോ തന്നെ വീടിന് പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായും തുടര്‍ന്ന് അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ സൂപ്പര്‍ ഗ്ലൂ പ്രയോഗിച്ച ശേഷം അര്‍ദ്ധ നഗ്നയാക്കി ഉപേക്ഷിച്ചുവെന്നും ആരോപിച്ചാണ് വനേസ ഗെസ്റ്റോ എന്ന യുവതി രംഗത്തെത്തിയത്. സ്പെയിനിലാണ് സംഭവം.

ഇതേത്തുടര്‍ന്ന് 36കാരനായ റിക്കോയ്ക്ക് കടുത്ത അവഹേളനമാണ് നാട്ടില്‍ നിന്നും നേരിടേണ്ടി വന്നത്. ‘ഗ്ലൂ ലയര്‍’ എന്ന വിളിപ്പേരും കിട്ടിയ ഇയാള്‍ക്ക് നിരവധി ദിവസം ജയിലില്‍ കിടക്കേണ്ടി വന്നു.

എന്നാല്‍ അധികം വൈകാതെ വനേസയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞു.സിസിടിവി വനേസയെ ചതിച്ചു. വനേസ പശ വാങ്ങുന്നതും ചൈനീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്വയം ഉപദ്രവിക്കാന്‍ ഉപയോഗിച്ച കത്തികള്‍ ഉള്‍പ്പെടെയുള്ള ഒരു ‘തട്ടിക്കൊണ്ടുപോകല്‍ കിറ്റും’ വാങ്ങുന്നതും അടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതോടെയാണ് ഇവരുടെ കള്ളക്കളി പൊളിഞ്ഞത്.

കറുത്ത കാറിലാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് വനേസ പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ആക്രമിക്കപ്പെട്ടതായി അവകാശപ്പെടുന്ന സ്ഥലത്ത് നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ ആ സമയം കടന്നുപോയ ഒരേയൊരു വാഹനം ഒരു ലോറി മാത്രമായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.

ഒടുവില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ വനേസയ്ക്ക് വടക്കന്‍ സ്പാനിഷ് നഗരമായ ലിയോണിലെ ഒരു കോടതി പത്തുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഈ വര്‍ഷം ആദ്യം ലിയോണ്‍ പ്രൊവിന്‍ഷ്യല്‍ കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്ക് ശേഷം ഈ ആഴ്ച പുറത്തിറക്കിയ രേഖാമൂലമുള്ള ശിക്ഷാവിധിയില്‍ ഇരയ്ക്ക് 25,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടിട്ടുണ്ട്. സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ 11 വര്‍ഷവും എട്ട് മാസവും തടവ് ശിക്ഷ ആവശ്യപ്പെട്ടിരുന്നു.

കുറ്റകൃത്യത്തില്‍ ഇവന്‍ റിക്കോയെ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് വനേസ ഗെസ്റ്റോയുടെ യഥാര്‍ത്ഥ അഭിഭാഷകന്‍ എമിലിയ എസ്റ്റെബാന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പശ ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നപ്പോള്‍ തന്റെ സഹോദരന്‍ ഉറങ്ങുകയായിരുന്നുവെന്ന് ഇവാന്റെ സഹോദരന്‍ റാഫേല്‍ പറഞ്ഞു.

അറസ്റ്റിലായതിനുശേഷം തങ്ങളുടെ അമ്മ ദിവസങ്ങളോളം കണ്ണീര്‍ക്കയത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ എല്ലായ്പ്പോഴും വനേസയെ വിശ്വസിച്ചിരുന്നു, അതിനാലാണ് ഞാന്‍ അവളെ ന്യായീകരിച്ചതെന്നും തനിക്ക് അപമാനവും വഞ്ചനയും തോന്നുന്നുവെന്നുമാണ് വനേസയുടെ അഭിഭാഷക എസ്റ്റെബാന്‍ പറഞ്ഞത്.

Related posts

Leave a Comment