സി​സ്റ്റ​ര്‍ റി​ന്‍​സി​ക്കു സ​ന്യാ​സ​വും സം​ഗീ​ത​വും ആ​ത്മീ​യ​ത​യു​ടെ ആ​ന​ന്ദ​മാ​ണ്! 2016 മു​ത​ല്‍ വേ​ദി​ക​ളി​ലും ആ​ല്‍​ബ​ങ്ങ​ളി​ലും സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു…

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: സി​സ്റ്റ​ര്‍ റി​ന്‍​സി​ക്കു സ​ന്യാ​സ​വും സം​ഗീ​ത​വും ആ​ത്മീ​യ​ത​യു​ടെ ആ​ന​ന്ദ​മാ​ണ്. സം​ഗീ​ത​വ​ഴി​ക​ളി​ലൂ​ടെ സ​മ​ര്‍​പ്പി​ത​ജീ​വി​ത​ത്തി​ലെ ശു​ശ്രൂ​ഷാ​ദൗ​ത്യ​ത്തി​നു സ​വി​ശേ​ഷ​മാ​യ മാ​ന​വും മാ​ധു​ര്യ​വും പ​ക​രു​ക​യാ​ണു സം​ഗീ​താ​ധ്യാ​പി​ക കൂ​ടി​യാ​യ ഈ ​സ​ന്യാ​സി​നി.

സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ഡെ​സ്റ്റി​റ്റി​യൂ​ട്ട് (എ​സ്ഡി) സ​ന്യാ​സി​നി സ​മൂ​ഹാം​ഗ​മാ​യ സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സ് 2016 മു​ത​ല്‍ വേ​ദി​ക​ളി​ലും ആ​ല്‍​ബ​ങ്ങ​ളി​ലും സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്നു.

ബൈ​ബി​ള്‍ ആ​ധാ​ര​മാ​ക്കി ത​യാ​റാ​ക്കി​യ കീ​ര്‍​ത്ത​ന​ങ്ങ​ളാ​ണു ശാ​സ്ത്രീ​യ സം​ഗീ​ത രൂ​പ​ത​ത്തി​ല്‍ സി​സ്റ്റ​ര്‍ റി​ന്‍​സി വേ​ദി​ക​ളി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​സ്ഡി എ​റ​ണാ​കു​ളം പ്രോ​വി​ന്‍​സി​ല്‍​നി​ന്നു​ള്ള സി​സ്റ്റ​ര്‍ തൃ​പ്പൂ​ണി​ത്തു​റ ആ​ര്‍​എ​ല്‍​വി കോ​ള​ജി​ല്‍​നി​ന്നു സം​ഗീ​ത​ത്തി​ല്‍ ബി​രു​ദം നേ​ടി​യ​ശേ​ഷം തൃ​ശൂ​ർ ശ്രീ​രാ​മ​വ​ര്‍​മ കോ​ള​ജി​ല്‍ ഡി​പ്ലോ​മ പൂ​ര്‍​ത്തി​യാ​ക്കി.

വ​യ​ലി​നും അ​ഭ്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ വൈ​ക്കം സെ​ന്‍റ് ലി​റ്റി​ല്‍ തെ​രേ​സാ​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ സം​ഗീ​താ​ധ്യാ​പി​ക​യാ​ണ്.

ആ​ര്‍​എ​ല്‍​വി കോ​ള​ജി​ല്‍​നി​ന്നു വി​ര​മി​ച്ച സം​ഗീ​ത അ​ധ്യാ​പ​ക​ന്‍ അ​ബ്ദു​ള്‍ അ​സീ​സാ​ണ്, സി​സ്റ്റ​ര്‍ റി​ന്‍​സി​യു​ടെ സം​ഗീ​ത​ക്ക​ച്ചേ​രി​ക്കാ​യി കീ​ര്‍​ത്ത​ന​ങ്ങ​ള്‍ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്.

ക്രി​സ്തു​ദ​ര്‍​ശ​ന​ങ്ങ​ളെ​യും ബൈ​ബി​ള്‍ സ​ന്ദേ​ശ​ങ്ങ​ളെ​യും പ്ര​മേ​യ​മാ​ക്കി ഇ​ദ്ദേ​ഹം ചി​ട്ട​പ്പെ​ടു​ത്തി​യ കീ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ത​സൗ​ഹാ​ര്‍​ദ​ത്തി​ന്‍റെ ഈ​ണ​ങ്ങ​ള്‍ കൂ​ടി ആ​സ്വാ​ദ​ക​ര്‍​ക്കു സ​മ്മാ​നി​ക്കു​ന്നു.

സം​ഗീ​ത​ത്തി​ലൂ​ടെ സു​വി​ശേ​ഷ, പ്രേ​ഷി​ത സ​ന്ദേ​ശ​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നു സി​സ്റ്റ​ര്‍ റി​ന്‍​സി പ​റ​യു​ന്നു. കാ​ല​ടി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് സി​സ്റ്റ​ര്‍ ക​ച്ചേ​രി അ​വ​ത​രി​പ്പി​ക്കും.

ബി​ഷ​പ് മാ​ര്‍ തോ​മ​സ് ച​ക്യ​ത്തി​ന്‍റെ ര​ച​ന​യി​ല്‍ ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ടി​ന്‍റെ വി​ചി​ന്ത​ന​ങ്ങ​ളോ​ടെ ത​യാ​റാ​ക്കി​യ “ആ​ത്മ​സ​ങ്കീ​ര്‍​ത്ത​ന​ങ്ങ​ള്‍’ എ​ന്ന ആ​ല്‍​ബ​ത്തി​ല്‍ കീ​ര്‍​ത്ത​ന​ങ്ങ​ളു​ടെ സം​ഗീ​ത​വും ആ​ലാ​പ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​തു സി​സ്റ്റ​ര്‍ റി​ന്‍​സി​യാ​ണ്.

“സ്വ​ര്‍​ഗ​ത്തി​ല്‍​നി​ന്നും’ എ​ന്ന സം​ഗീ​ത ആ​ല്‍​ബ​ത്തി​ലും സി​സ്റ്റ​ര്‍ ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ണ്ട്. ചേ​ര്‍​ത്ത​ല പാ​ണാ​വ​ള്ളി സ്വ​ദേ​ശി​നി​യാ​ണു സി​സ്റ്റ​ര്‍ റി​ന്‍​സി അ​ല്‍​ഫോ​ന്‍​സ്.

Related posts

Leave a Comment