ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷ​ദീ​പം നാ​ളെ; ആ​റു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ക്കു​ന്ന മു​റ​ജ​പ​ത്തി​നു സ​മാ​പ​നം

തി​രു​വ​ന​ന്ത​പു​രം: ആ​റു വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ ന​ട​ക്കു​ന്ന 56 ദി​വ​സം നീ​ണ്ടു​നി​ന്ന മു​റ​ജ​പ​ത്തി​നു സ​മാ​പ​ന​മാ​യി. ല​ക്ഷ​ദീ​പ​വും പൊ​ന്നും ശീ​വേ​ലി​യും മ​ക​ര സം​ക്ര​മ​ദി​ന​മാ​യ നാ​ളെ ന​ട​ക്കും.

ശ്രീ​പ​ദ്മ​നാ​ഭ സ്വാ​മി​ക്കു മു​ന്നി​ൽ ല​ക്ഷം ദീ​പ​ങ്ങ​ൾ നാ​ളെ തി​രി​തെ​ളി​യും. ക്ഷേ​ത്ര​ത്തി​ൽ ല​ക്ഷ​ദീ​പ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലും പു​റ​ത്തും വൈ​ദ്യു​ത ദീ​പ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​നം ഇ​ന്ന​ലെ തെ​ളി​ച്ചു.

ല​ക്ഷ​ദീ​പം ക​ഴി​ഞ്ഞാ​ൽ ആ​ചാ​ര​പ​ര​മാ​യി രാ​ജാ​വ് ഒ​രു ആ​ന​യെ ന​ട​യ്ക്കി​രു​ത്ത​ണം. ക​ഴി​ഞ്ഞ ത​വ​ണ ആ​ന​യെ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി ചെ​റി​യ സ്വ​ർ​ണ ആ​ന​യെ ന​ട​യ്ക്കു​വ​ച്ചു. ഇ​ക്കു​റി​യും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു പോ​ലെ ന​ട​ക്കും.

ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ 140 പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കു​ടി​വെ​ള്ളം, വൈ​ദ്യ​സൗ​ക​ര്യം, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ല​ക്ഷ​ദീ​പം തൊ​ഴാ​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്കു ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​നാ​യി പാ​സെ​ടു​ത്ത​വ​ർ വൈ​കു​ന്നേ​രം 4.30 നും 6.30​നും ഇ​ട​യി​ൽ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്ക​ണം. രാ​ത്രി 8.30നാ​ണു ല​ക്ഷ​ദീ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൊ​ന്നും​ശീ​വേ​ലി. പാ​സി​ന്‍റെ പ്രി​ന്‍റ് ഒൗ​ട്ടും ആ​ധാ​ർ കാ​ർ​ഡും കൈ​യി​ൽ ക​രു​ത​ണം. ബാ​ഗ്, കു​ട, കാ​മ​റ, ഹെ​ഡ്ഫോ​ണ്‍, റി​മോ​ട്ട് കീ, ​സ്മാ​ർ​ട്ട് വാ​ച്ച്, മൊ​ബൈ​ൽ ഫോ​ണ്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല.

Related posts

Leave a Comment