​ശ്രീറാം വെ​ങ്കി​ട്ട​രാ​മ​ന്‍ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വം;  ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടിയെന്ന് മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍

കോ​ഴി​ക്കോ​ട്: സ​ര്‍​വേ​ഡ​യ​റ​ക്ട​ര്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ സ​ഞ്ച​രി​ച്ച കാ​റി​ടി​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ന​ട​പ​ടി​എ​ടു​ത്ത​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ . പോ​ലീ​സി​ന് വീ​ഴ്ച​പ​റ്റി​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ ഡി​ജി​പി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ഹ​നം ഓ​ടി​ച്ച​താ​രാ​യാ​ലും ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യും. ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യോ​ടും ജി​ല്ലാ​ക​ള​ക്ട​റോ​ടും റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കോ​ഴി​ക്കോ​ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts