‘ഞാ​ൻ ആ​രാ​ണെ​ന്നും എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും തി​രി​ച്ച​റി​യാ​ൻ ല​ണ്ട​നി​ലെ ജീ​വി​തം സ​ഹാ​യി​ച്ചു’: ശ്രു​തി ഹാസൻ

താ​ൻ നേ​രി​ട്ട മാ​ന​സി​കാ​രോ​ഗ്യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും 2018ൽ ​അ​ഭി​ന​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള ശ്രു​തി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം ത​ന്നെ വേ​ട്ട​യാ​ടി​യ ക്രി​പ്പി​ളിം​ഗ് ആ​ങ്‌​സൈ​റ്റി​യെ (അ​തി​ശ​ക്ത​മാ​യ ഉ​ത്ക​ണ്ഠ) മ​റി​ക​ട​ക്കാ​ൻ ആ ​ഇ​ട​വേ​ള എ​ങ്ങ​നെ സ​ഹാ​യി​ച്ചു എ​ന്നു വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണു ശ്രു​തി. ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​റി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ശ്രു​തി.

ക​ല​യു​ടെ, വൈ​വി​ധ്യ​മാ​ർ​ന്ന ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ​ക്കി​ട​യി​ലാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ആ ​വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു- ശ്രു​തി പ​റ​ഞ്ഞു.

2018ൽ ​സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ന്ന സ​മ​യ​ത്തെ​ക്കു​റി​ച്ചും ശ്രു​തി മ​ന​സു തു​റ​ന്നു. അ​ന്ന​ത്തെ കാ​മു​ക​നു​മാ​യു​ള്ള വേ​ർ​പി​രി​യ​ലാ​യി​രു​ന്നു ആ ​ഘ​ട്ട​ത്തി​ലെ പ്ര​യാ​സ​ക​ര​മാ​യ ഒ​രേ​യൊ​രു കാ​ര്യ​മെ​ന്ന് ശ്രു​തി സൂ​ചി​പ്പി​ച്ചു. ആ ​സ​മ​യ​ത്ത് തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റ് മൈ​ക്ക​ൽ കോ​ർ​സ​ലു​മാ​യി ശ്രു​തി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ആ ​ഇ​ട​വേ​ള എ​നി​ക്ക് ഏ​റ്റ​വും ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ഞാ​ൻ ആ​രാ​ണെ​ന്ന് സ്വ​യം വി​ല​യി​രു​ത്താ​ൻ കി​ട്ടി​യ മി​ക​ച്ച സ​മ​യ​മാ​യി​രു​ന്നു അ​ത്. വ​ർ​ഷ​ങ്ങ​ളോ​ളം ഞാ​ൻ അ​തി​ശ​ക്ത​മാ​യ ഉ​ത്ക​ണ്ഠ അ​നു​ഭ​വി​ച്ചി​രു​ന്നു. ആ ​അ​വ​സ്ഥ​യി​ൽ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ പോ​ലും ചെ​യ്യാ​ൻ എ​നി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ആ ​സ​മ​യം ഞാ​ൻ ഉ​പ​യോ​ഗി​ച്ചു.

ഞാ​ൻ ആ​രാ​ണെ​ന്നും എ​ന്താ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും തി​രി​ച്ച​റി​യാ​ൻ ല​ണ്ട​നി​ലെ ജീ​വി​തം സ​ഹാ​യി​ച്ചു. ല​ണ്ട​നി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ച് സം​ഗീ​ത​ത്തി​ലൂ​ടെ എ​ന്നെ​ത്ത​ന്നെ വീ​ണ്ടും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്തും തു​ണി അ​ല​ക്കി​യും ട്യൂ​ബ് ട്രെ​യി​നു​ക​ളി​ൽ മ്യൂ​സി​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും ചെ​ല​വ​ഴി​ച്ച ആ ​നാ​ളു​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി​രു​ന്നു. ഒ​ന്നും പ്ര​തീ​ക്ഷി​ക്കാ​തെ പു​തി​യൊ​രു സ​ദ​സി​നു മു​ന്നി​ൽ എ​ന്‍റെ സം​ഗീ​തം അ​വ​ത​രി​പ്പി​ച്ചു- ശ്രു​തി പ​റ​ഞ്ഞു.

മൈ​ക്ക​ൽ കോ​ർ​സ​ലു​മാ​യി പി​രി​ഞ്ഞ​ശേ​ഷം ശ്രു​തി മും​ബൈ സ്വ​ദേ​ശി​യാ​യ ശ​ന്ത​നു ഹ​സാ​രി​ക​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2024 തു​ട​ക്ക​ത്തി​ൽ ഇ​വ​ർ വേ​ർ​പി​രി​ഞ്ഞ​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

Related posts

Leave a Comment