എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു: 97.84 ശതമാനം വിജയം; 34313പേ​ർ​ക്ക് എല്ലാ വിഷയത്തിനും എ ​പ്ല​സ്

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. 97.84 ശ​ത​മാ​ണ് വി​ജ​യ ശ​ത​മാ​നം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ര​ണ്ടു ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ ശ​ത​മാ​നം എ​റ​ണാ​കു​ളം ജി​ല്ല. കു​റ​വ് വ​യ​നാ​ട്. 34313 പേ​ർ​ക്ക് എല്ലാ വിഷയത്തിനും എ ​പ്ല​സ്.

ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ ശ​ത​മാ​ന​മു​ള്ള വി​ദ്യാ​ഭ്യാ​സ ജി​ല്ല മൂ​വാ​റ്റു​പു​ഴ. കൂ​ടു​ത​ൽ എ ​പ്ല​സ് മ​ല​പ്പു​റം ജി​ല്ല​യി​ൽ. 517 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് നൂ​റു ശ​ത​മാ​നം വി​ജ​യം. പ്ല​സ് വൺ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ മെ​യ് 9ന് ​തു​ട​ങ്ങും. ഇ​ത്ത​വ​ണ മോ​ഡ​റേ​ക്ഷ​ൻ ഇ​ല്ലാ‍​യി​രു​ന്നു.
സം​സ്ഥാ​ന​ത്ത് 4.41 ല​ക്ഷം കു​ട്ടി​ക​ളാ​ണ് ഇ​ക്കു​റി എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്.

പ​രീ​ക്ഷ ബോ​ര്‍​ഡ് യോ​ഗം ചേ​ര്‍​ന്ന് ഫ​ല​പ്ര​ഖ്യാ​പ​നം വി​ല​യി​രു​ത്തി​യി​രു​ന്നു. http:/keralapareekshabhavan.in, http:/results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in, http:/results.itschool.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​യും ത​ത്സ​മ​യം ഫ​ല​മ​റി​യാം. പി​ആ​ര്‍​ഡി​യു​ടെ മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യും ഫ​ലം ല​ഭ്യ​മാ​കും. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത്തെ വി​ജ​യ​ശ​ത​മാ​നം 95.98 ആ​യി​രു​ന്നു.

Related posts